ലാലേട്ടാ, ബോറാട്ടോ…! വീണ്ടും ചുണ്ടനക്കി ഗാനമേള… (വീഡിയോ)

വീണ്ടും ചുണ്ടനക്കി ലാലേട്ടന്റെ ഗാനമേള… ഇത് ബോറാണെന്ന് ആരാധകര്‍..ഓസ്‌ട്രേലിയയില്‍ ഒരുക്കിയ സ്‌റ്റേജ് ഷോ ആണ് വിവാദത്തിലായിരിക്കുന്നത്. മോഹന്‍ലാല്‍ നടത്തിയത് ‘ലാലിസ’മാണെന്ന് ആരോപണം. നടി പ്രയാഗ മാര്‍ട്ടിനൊപ്പം ചേര്‍ന്ന് ആലപിച്ച യുഗ്മഗാനം വെറും ചുണ്ടനക്കമാണെന്നാണ് ആരോപണമുയരുന്നത്. ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന് തുടങ്ങുന്ന ഗാനം ഇരുവരും ചേര്‍ന്നാലപിക്കുമ്പോഴാണ് മോഹന്‍ലാലിന് അബദ്ധം പിണഞ്ഞത്. അനുപല്ലവി തുടങ്ങുമ്പോള്‍ മോഹന്‍ലാല്‍ മൈക്ക് മാറ്റിപിടിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പിന്നണിയില്‍ ഗാനം അപ്പോഴേക്കും തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീണ്ടും ആരാധകരെ കബളിപ്പിച്ചതിന് മോഹന്‍ലാലിനെതിരേ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ളാണ് ഉയരുന്നത്.
മുന്‍പ് കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് മോഹന്‍ലാല്‍ നടത്തിയ ‘ലാലിസം’ എന്ന ഷോ വന്‍ വിവാദമായിരുന്നു. രതീഷ് വേഗയായിരുന്നു പരിപാടിയുടെ സംഗീത സംവിധായകന്‍. പിന്നണിയില്‍ ഗാനം വച്ച് മോഹന്‍ലാലും സംഘവും ചേര്‍ന്ന് വെറുതെ ചുണ്ടനക്കി തങ്ങളെ കബളിച്ച് എന്നാരോപിച്ച് ആരാധകര്‍ അന്ന് രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് മലയാളത്തില്‍ ‘ലാലിസം’ എന്നൊരു പ്രയോഗം തന്നെ ജനിച്ചു. പല അവസരങ്ങളിലും ഇത്തരത്തില്‍ പിന്നണിയില്‍ ഗാനം വച്ച് ചുണ്ടനക്കുന്നതിനെ ലാലിസം എന്ന പ്രയോഗത്തിലൂടെയാണ് പിന്നീട് വിശേഷിപ്പിച്ചു വരുന്നത്.
ഓസ്‌ട്രേലിയയിലെ ഒരു മലയാളി സംഘടന ഒരുക്കിയ ഷോയിലാണ് മോഹന്‍ലാല്‍ പങ്കെടുത്തത്. നൃത്തവും കോമഡിയും പാട്ടുമൊക്കെ ചേര്‍ത്താണ് ഓസ്‌ട്രേലിയന്‍ ഷോ ഒരുക്കിയത്. എന്നാല്‍ ആരാധകരുടെ ആവേശം കെടുത്തുന്നതായി മാറി ചുണ്ടനക്കല്‍ ആരോപണം

SHARE