മറൈന്‍ ഡ്രൈവില്‍ ജനങ്ങള്‍ നോക്കിനില്‍ക്കേ പട്ടാപ്പകല്‍ നടുറോഡില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍

പട്ടാപ്പകല്‍ നടുറോഡില്‍ നാട്ടുകാരുടെ കണ്‍മുന്നില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കമിതാക്കള്‍… അതും മുംബൈയിലെ നരിമാന്‍ പോയിന്റിലെ മറൈന്‍ ഡ്രൈവില്‍… മറൈന്‍ ഹോട്ടല്‍ പ്ലാസയ്ക്കും എയര്‍ ഇന്ത്യയുടെ കെട്ടിടത്തിനും സമീപത്തായുള്ള റോഡിലെ ഡിവൈഡറില്‍ വച്ചാണ് കമിതാക്കള്‍ പൊതുജനം നോക്കി നില്‍ക്കെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ഈ സമയം വാഹനങ്ങളിലും കാല്‍നടക്കാരുമായി നൂറിലേറെ പേര്‍ റോഡിലുണ്ടായിരുന്നു.

കമിതാക്കളുടെ പ്രവൃത്തി കണ്ട ചിലര്‍ ഇതിന്റ വിഡിയോയും ചിത്രങ്ങളും മൈബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഈ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ വൈറലാണ്. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് ഇവര്‍ പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. നാട്ടുകാര്‍ ഇക്കാര്യം ഉടന്‍ മുംബൈ പൊലീസിനെ അറിയിച്ചു. സംഭവമറിഞ്ഞ് പൊലീസെത്തുന്നത് കണ്ട് കമിതാക്കള്‍ ഓടിരക്ഷപ്പെട്ടു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ പൊലീസ് പിടികൂടി. ഒപ്പമുണ്ടായിരുന്ന യുവാവ് വിദേശിയാണെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. ഇയാളെ പിടികൂടാന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ഗോവ സ്വദേശിയാണ് പിടിയിലായ യുവതി. തങ്ങള്‍ ചുംബിക്കുക മാത്രമാണ് ചെയ്തതെന്ന് യുവതിയുടെ വാദം. എന്നാല്‍ യുവതിയുടെ മാനസിക നില ശരിയല്ലെന്നും അവരെ മഹിളാ സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയുമാണെന്ന് മുംബൈ പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മുംബൈയിലെ ഹോട്ടലുകളിലും വിദേശ യുവാവിനായി തിരച്ചില്‍ ശക്തമാക്കി.

SHARE