ഐ.എം. വിജയന്റെ ജീവിതവുമായി അരുണ്‍ ഗോപി എത്തുന്നു..

ഫുള്‍ബോള്‍ താരം ഐ.എം. വിജയന്റെ ജീവിതം സിനിമയാകുന്നു. ദിലീപ് നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം രാമലീല സംവിധാനം ചെയ്ത അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്.
മലയാളത്തിലെ പ്രമുഖ യുവതാരം ഐ.എം. വിജയന്റ ജേര്‍സി അണിയും. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് അരുണ്‍ ഗോപി ഇപ്പോള്‍. ഈ സിനിമയ്ക്ക് ശേഷം ഐ.എം. വിജയന്റെ ചിത്രം ആരംഭിക്കും. സിനിമയുടെ തിരക്കഥയും അരുണ്‍ ഗോപി തന്നെയാണ്.
ലൊക്കേഷന്‍സ് വര്‍ഷങ്ങള്‍ക്ക് മുന്‍പെ സന്ദര്‍ശിച്ച് കണ്ടെത്തിയതാണെന്നന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണെന്നും അരുണ്‍ ഗോപി പറഞ്ഞു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ഫുട്‌ബോള്‍ ക്യാപ്റ്റനായിരുന്ന വി.പി. സത്യന്റെ ജീവിതകഥയുടെ അമ്പരപ്പിക്കുന്ന വിജയത്തിനു പിന്നാലെയാണ് വിജയന്റെ ജീവിതം വെള്ളിത്തിരയിലെത്തുന്നത്.

SHARE