‘പ്രണയം കാവിയോട് മാത്രം’ കാവി നിറത്തിലുള്ള ജെട്ടി പ്രദര്‍ശിപ്പിച്ച് രശ്മി നായര്‍!!! തെറിവിളിയുമായി ആര്‍.എസ്.എസ്

തിരുവനന്തപുരം: ബി.ജെ.പിയ്ക്കും സംഘപരിവാറിനുമെതിരെ പരിഹാസ്യവുമായി വിവാദ പോസ്റ്റുകളുടെ തോഴിയും ചുംബന സമര നായികയുമായ രശ്മി ആര്‍ നായര്‍. ബിജെപിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ചൊരിഞ്ഞു കൊണ്ടാണ് രശ്മി രംഗത്തെത്തിയത്. സൈബര്‍ സംഘപരിവാറുകാരെ കളിയാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുകയാണ് രശ്മിയുടെ പ്രധാന ലക്ഷ്യം.

രാഷ്ട്രീയ എതിരാളികള്‍ പോലും ചിന്തിക്കാത്ത തരത്തില്‍ വ്യത്യസ്തമായൊരു ഫെയ്സ്ബുക്ക് പോസ്റ്റുമായാണ് ഇത്തവണ രശ്മി രംഗത്തെത്തിയിരിക്കുന്നത്. പ്രണയം കാവിയോട് മാത്രമെന്ന അടിക്കുറിപ്പോടു കൂടി കാവിനിറത്തിലുള്ള ജട്ടിയുടെ ഫോട്ടോയാണ് രശ്മി പങ്ക് വച്ചിരിക്കുന്നത്. ബിജെപിയെ കളിയാക്കിയും വിമര്‍ശിച്ചും ഇതിനു മുമ്പും നിരവധി പോസ്റ്റുകള്‍ രശ്മിയുടെതായി വന്നിരുന്നു.

അന്നെല്ലാം സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തിനും രശ്മി ഇരയായിരുന്നു. എന്നാല്‍ ഈ ആക്രമണങ്ങളിലൊന്നും താന്‍ തളരില്ലെന്ന പ്രഖ്യാപനമാണ് രശ്മിയുടെ പുതിയ പോസ്റ്റ്. പോസ്റ്റിന് കീഴെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തെറിവിളി ഉയര്‍ന്നു കഴിഞ്ഞു.

SHARE