അവസാന സന്നാഹ പോരാട്ടത്തില്‍ ബ്രസീല്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും; സൂപ്പര്‍ താരം ഇന്ന് കളത്തിലിറങ്ങും

വിയന: ലോകകപ്പിന് മുന്നോടിയായി ബ്രസീലിന്റെ അവസാന സന്നാഹപ്പോരാട്ടം ഇന്ന്. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ഓസ്ട്രിയയാണ് എതിരാളി. ആദ്യ മത്സരത്തില്‍ ക്രൊയേഷ്യയെ 2-0ത്തിന് വീഴ്ത്തിയ ബ്രസീല്‍ അങ്കത്തിനുമുമ്പ് വാളിന്റെ മൂര്‍ച്ചയറിയിച്ച പോരാളിയെപ്പോലെയാണ് കളത്തിലിറങ്ങുന്നത്.

പരിക്കില്‍ നിന്ന് മോചിതനായ നെയ്മറിന്റെ വരവും രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച ടീമിന്റെ മികവുമെല്ലാം കോച്ച് ടിറ്റെയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഇന്ന് നെയ്മര്‍ പ്ലെയില്‍ ഇലവനില്‍ ഇടം പിടിക്കും. അതേസമയം, പരിശീലനത്തിനിടെ പരിക്കേറ്റ ഫ്രെഡിന്റെ നില ആശങ്കയിലാണ്. പരിക്കിന്റെ ഗൗരവം പരിശോധിക്കുകയാണെന്ന് ടീം ഫിസിയോ അറിയിച്ചു.

SHARE