കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സംഘടകളുടെ ഭാരത് ബന്ധ് ഇന്ന്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായി രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രഖ്യാപിച്ച കര്‍ഷകസംഘടനകളുടെ ഭാരത് ബന്ദ് ഇന്ന്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിച്ച കര്‍ഷകസമരം ഇന്ന് അവസാനിക്കും.

പച്ചക്കറിയും പാലും ഉള്‍പ്പെടെയുള്ള ഒന്നും ഇന്നത്തെ ദിവസവും നഗരത്തിലേക്ക് വില്‍പ്പനക്ക് അയക്കില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. വ്യാപാരികള്‍ കടകള്‍ അടച്ച് ബന്ദിനോട് സഹകരിക്കണമെന്നും രാഷ്ടീയ കിസാന്‍ മഹാസംഘ് വ്യക്തമാക്കി. കേരളത്തില്‍ ബന്ദിന് ഐക്യദാര്‍ഢ്യമായി ഇന്ന് കരിദിനമായി ആചരിക്കുകയാണ്.

കാര്‍ഷിക കടം എഴുത്തിത്തള്ളുക, വിളകള്‍ക്ക് 50 ശതമാനം വില നല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 9 ദിവസമായി കര്‍ഷക സംഘടനകള്‍ സമരം നടത്തുന്നു. സമരം.കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയാണ് കര്‍ഷക സംഘടനകള്‍ വിവിധ സംസ്ഥാനങ്ങളില്‍ സമരം നടത്തിയത്. ഇതിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ ഉദ്പാദിപ്പിച്ച പച്ചക്കറിയും പാലും ഉള്‍പ്പെടെയുളളവ നഗരങ്ങളിലേക്ക് കര്‍ഷകര്‍ വില്‍പ്പനക്കയച്ചില്ല.

എന്നാല്‍ മധ്യപ്രദേശില്‍ കരുതിയ പോലെ സമരം മുന്നോട്ട് പോയില്ലെന്ന് മധ്യപ്രദേശ് ഭാരതീയ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി അനില്‍ യാദവ് അടക്കമുള്ളവര്‍ വ്യക്തമാക്കി. പൊലീസിന്റെ ഇടപെടലാണ് ഇതിന് പിന്നില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു. ബിജെപി അംഗങ്ങളായ കര്‍ഷകരും ആര്‍എസ്എസ് ബന്ധമുള്ള ഭാരതീയ കിസാന്‍ സംഘും സമരം തകര്‍ക്കാന്‍ നിരന്തരം ശ്രമിച്ചുവെന്നും അവര്‍ ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular