അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: ചലചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.കെ.ബി ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാര്‍. ഇടവേള ബാബുവും സിദ്ദിഖുമാണ് ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞടുക്കപ്പെട്ടു. ജഗദീഷാണ് ട്രഷററര്‍. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി ഇതിന് അംഗീകാരം നല്‍കും

17 വര്‍ഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്തുള്ള ഇന്നസെന്റ് ഒഴിയുന്നതോടെ ഇതേ സ്ഥാനത്തേക്ക് ആരു വരുമെന്ന ചര്‍ച്ചകള്‍ കുറച്ചു ദിവസങ്ങളായി സജീവമായിരുന്നു. എല്ലാ തലമുറയിലുംപെട്ട താരങ്ങള്‍ക്കിടയിലുള്ള പൊതുസ്വീകാര്യതയാണ് മോഹന്‍ലാലിനെ ഈ സ്ഥാനത്തേക്ക് കൊണ്ടു വരാന്‍ ഇടയാക്കിയത്.ഇപ്പോള്‍ ഓസ്ട്രേലിയയിലുള്ള മോഹന്‍ലാല്‍ ജനറല്‍ ബോഡി യോഗത്തിനു മുമ്പായി നാട്ടില്‍ തിരിച്ചെത്തും.

Similar Articles

Comments

Advertismentspot_img

Most Popular