ജിയോയെ തകര്‍ക്കാനൊരുങ്ങി എയര്‍ടെല്‍, 149 രൂപയ്ക്ക് ദിവസേന 2 ജിബി !!

കൊച്ചി:ജിയോയെ കടത്തിവെട്ടാന്‍ ഓഫറുകള്‍ പുതുക്കി എയര്‍ടെല്‍. ജിയോയ്ക്ക് ദിവസേന ഉപഭോക്താക്കള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ അത് മറ്റുള്ള സേവന ദാതാക്കള്‍ക്കാണ് ക്ഷീണമുണ്ടാക്കുന്നത്. ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് എങ്ങനെയും ഇല്ലാതാക്കാനുള്ള പുറപ്പാടിലാണ് എയര്‍ടെലും ഐഡിയയും വോഡഫോണും.

നേരത്തെ 399 രൂപയുടെ ഓഫറില്‍ കൂടുതല്‍ ഡേറ്റ നല്‍കി എയര്‍ടെല്‍ ഉപഭോക്താക്കളെ സന്തോഷിപ്പിച്ചു. ഇപ്പോള്‍ 149 രൂപയ്ക്ക് ദിവസേന രണ്ട് ജിബി നല്‍കുകയാണ് എയര്‍ടെല്‍. രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ഓഫര്‍ ലഭ്യമാണോ എന്നത് അറിവായിട്ടില്ല.

ജിയോ നിലവില്‍ 149 രൂപയ്ക്ക് 1.5 ജിബി ഡേറ്റയാണ് നല്‍കുന്നത്. അണ്‍ലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും ജിയോ നല്‍കുന്നു. ഈ ഓഫറുകളെല്ലാം എയര്‍ടെല്ലില്ലും ലഭ്യമാണ്.

SHARE