വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി

പ്രമുഖ വ്യവസായി അറ്റ് ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായതായി സൂചന. ദുബായിലെ വിവിധ ബാങ്കുകളിലായി ആയിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ 2015 ഓഗസ്റ്റ് മുതല്‍ ദുബായിലെ ജയിലില്‍ കഴിയുകയാണ് രാമചന്ദ്രന്‍.

മൂന്ന് വര്‍ഷത്തിലേറെ നീണ്ട ജയില്‍ വാസത്തിന് ശേഷമാണ് രാമചന്ദ്രന്റെ മോചനം. 77 കാരനായ രാമചന്ദ്രന് അസുഖ ബാധിതനായിരുന്നു. അതിനാല്‍ തന്നെ ഇദ്ദേഹത്തിന്റെ ജയില്‍ മോചനത്തിനായി വിവിധ മലയാളി സംഘടനകള്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

എന്നാല്‍ വായ്പകള്‍ തിരിച്ചടക്കാതെ കേസുകള്‍ തീര്‍പ്പാക്കാനാവില്ലെന്ന നിലപാടിലായിരുന്നു ബാങ്കുകള്‍. ഇതിനിടെ ചില വസ്തുക്കള്‍ വിറ്റ് കടം വീട്ടാനുള്ള നടപടികള്‍ ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
രാമചന്ദ്രന്റെ കുടുംബ0 ജയില്‍ മോചന കാര്യം സ്ഥിരീകരിച്ചിട്ടില്ല. റമദാന്റെ ഭാഗമായുള്ള ഇളവാണോ ജയില്‍ മോചനത്തിനിടയാക്കിയതെന്നും വ്യക്തമല്ല.

SHARE