90 വയസുകാരിയായ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ മകന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

റാന്നി: 90 വയസുകാരിയായ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസിയെ മകന്‍ വെട്ടി. വെച്ചുച്ചിറക്ക് സമീപം പരുവയിലാണ് സംഭവം. പരുവ സ്വദേശി പി. റ്റി ബിജുവിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ പരുവയിലെ വീട്ടില്‍ ഒറ്റക്കായിരുന്ന 90 കാരിയെ സമീപവാസിയായ ബിജു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രായാധിക്യത്താല്‍ അവശ നിലയിലായിരുന്ന 90 കാരിയായവൃദ്ധയെ ബിജു കടന്ന് പിടിക്കുകയായിരുന്നു.

സംഭവം കണ്ടു കൊണ്ട് ജോലി കഴിഞ്ഞ് മടങ്ങി വന്ന വന്ന വൃദ്ധയുടെ 60 കാരനായ മകന്‍ വീട്ടിലെ വാക്കത്തി കൊണ്ട് ഇയാളെ വെട്ടുകയായിരുന്നു. പ്രതി ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും കാലില്‍ വെട്ടേറ്റു. ബഹളം കേട്ട് ഓടി കുടിയ നാട്ടുകാര്‍ വിവരം വെച്ചുച്ചിറ പൊലീസില്‍ അറിയിച്ചു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും പരിക്കുള്ളതിനാല്‍ കാഞ്ഞിരപ്പള്ളി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ പീഡന ശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

SHARE