ലോകകപ്പ്: കുഴപ്പക്കാര്‍ വീട്ടിലിരുന്നാല്‍ മതി!!! ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ക്ക് ഫിഫയുടെ മുന്നറിയിപ്പ്

ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഫുട്‌ബോള്‍ ഭ്രാന്തന്മാക്ക് മുന്നറിയുപ്പുമായി ഫിഫ. മത്സരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ വീട്ടിലിരുന്നാല്‍ മതിയെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പറഞ്ഞു. ഫുട്ബോളിന്റെ കടുത്ത ആരാധകരായ ഹൂളിഗണ്‍സാണ് കൂടുതല്‍ പ്രശ്നക്കാര്‍.

കഴിഞ്ഞ യൂറോകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട്, റഷ്യ ആരാധകര്‍ തമ്മില്‍ ഏറ്റുമട്ടിയത് ഫിഫയ്ക്കുണ്ടാക്കിയ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. ഇതോടെയാണ് ഫിഫ പ്രസിഡന്റ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. എന്നാല്‍, ഇത്തവണ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ റഷ്യയിലേക്ക് വരേണ്ടെന്നാണ് ഇന്‍ഫന്റീനോ പറഞ്ഞിരിക്കുന്നത്. ലോകകപ്പിന് മുന്‍പുള്ള സുരക്ഷയില്‍ ഇന്‍ഫന്റീനോ തൃപ്തി അറിയിച്ചിട്ടുണ്ട്.

SHARE