രണ്‍വീര്‍ കപൂറുമായുള്ള വിവാഹം നടന്നിരുന്നെങ്കില്‍ ദീപികയുടെ സിനിമാ ജീവിതം അവസാനിച്ചേനെ!!!

ബോളിവുഡ് താരം ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ദീപികയുടെ അടുത്ത സുഹൃത്ത്. രണ്‍ബീര്‍ കപൂറുമായുള്ള പ്രണയം തകര്‍ന്നതിന് ശേഷമാണ് ദീപികയുടെ ജീവിതത്തിലേക്ക് രണ്‍വീര്‍ സിങ് വരുന്നത്. ഈ വര്‍ഷം അവസാനം സ്വിറ്റ്സര്‍ലാന്‍ഡില്‍ വെച്ച് ഇരുവരും വിവാഹിതരാകുമെന്നാണ് സൂചന.

രണ്‍ബീറുമായി ദീപിക കടുത്ത പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിഞ്ഞാല്‍ ഭര്‍ത്താവ്, കുട്ടികള്‍ എന്നൊക്കെയായി ജീവിതം മുന്നോട്ട് പോകാനായിരുന്നു പ്ലാനെന്നും ദീപികയുടെ അടുത്ത സുഹൃത്ത് പറയുന്നു. എന്നാല്‍ ആ പ്രണയം തകരുകയായിരുന്നു. ദീപികയെ മാനസികമായി തളര്‍ത്തി. ആ തകര്‍ച്ച ഡിപ്രഷനിലേക്കാണ് അവളെ നയിച്ചത്. സുഹൃത്ത് പറഞ്ഞു.

പിന്നീടാണ് രണ്‍വീര്‍ സിങ് ദീപികയുടെ ജീവിതത്തിലേക്ക് വരുന്നത്. വീണ്ടും തന്റെ ഹൃദയം തകരുമോ എന്ന ഭയം ദീപികയ്ക്കുണ്ടായിരുന്നു. ഇനിയൊരു തവണ കൂടി അങ്ങനെ സംഭവിച്ചാല്‍ ദീപികയ്ക്ക് താങ്ങാനുള്ള ശേഷിയില്ലെന്നും സുഹൃത്ത് പറയുന്നു. രണ്‍വീര്‍ വിവാഹത്തിന് നേരത്തേ തന്നെ സമ്മതം മൂളിയപ്പോള്‍ ദീപിക അല്‍പ്പം സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദീപികയുടെ അടുത്ത സുഹൃത്ത് പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

തമാശ എന്ന സിനിമയുടെ പ്രചരണത്തിനിടെ ദീപികയോട് ഇപ്പോഴും രണ്‍ബീറിനെ സ്നേഹിക്കുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ ആരാഞ്ഞിരുന്നു. തീര്‍ച്ചയായും, ചില ബന്ധങ്ങള്‍ തകര്‍ന്നാലും സ്നേഹം നിലനില്‍ക്കും എന്നാണ് ദീപിക അന്ന് പ്രതികരിച്ചത്.

SHARE