വിവാഹത്തിന് രണ്‍വീര്‍ തയ്യാര്‍, പക്ഷേ ദീപിക റെഡി അല്ല !! കാരണം

രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും തമ്മിലുളള വിവാാഹ വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലധികമായി. ഓരോ തവണ വാര്‍ത്തകള്‍ വരുമ്പോഴും ഇരുവരും വിവാഹ കാര്യം സ്ഥിരീകരിച്ചിരുന്നില്ല. 2018ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് ദീപികയും രണ്‍വീറും വിവാഹിതരാകുമെന്നായിരുന്നു ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ഇരുവരും ഉടന്‍ വിവാഹിതരാവില്ല. താരവിവാഹത്തിനായി ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

ഡെക്കാണ്‍ ക്രോണിക്കിള്‍ ആണ് ദീപിക-രണ്‍വീര്‍ വിവാഹം വൈകുന്നതിന്റെ പിന്നിലെ കാരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവാഹത്തിന് രണ്‍വീര്‍ തയ്യാറാണെങ്കിലും ദീപികയാണ് ഇപ്പോള്‍ വേണ്ടെന്ന തീരുമാനത്തിലുളളതെന്നാണ് റിപ്പോര്‍ട്ട്.

”ദീപികയുമായുളള ബന്ധത്തില്‍ രണ്‍വീര്‍ അതീവ സന്തുഷ്ടനാണ്. ദീപികയെ രണ്‍വീര്‍ അത്രയധികം സ്നേഹിക്കുന്നുണ്ട്. ദീപികയ്ക്കായി എന്തിനും രണ്‍വീര്‍ തയ്യാറാണ്. പക്ഷേ ദീപികയ്ക്ക് ഇപ്പോഴും ഒരു ബന്ധത്തില്‍ മുഴുവനായും മനസ് സമര്‍പ്പിക്കാനായിട്ടില്ല. തന്റെ ഹൃദയം ഇനിയും തകരുമോയെന്ന് ദീപിക ഭയപ്പെടുന്നുണ്ട്. ഇത്തവണ അങ്ങനെ സംഭവിച്ചാല്‍ ദീപികയ്ക്ക് അത് താങ്ങാനാവില്ല”, ദീപികയുടെ സുഹൃത്തായ സംവിധായകന്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്‍ബീര്‍ കപൂറുമായി ദീപിക പ്രണയത്തിലായിരുന്നത് ഏവര്‍ക്കും സുപരിചിതമായ കാര്യമാണ്. രണ്‍ബീറുമായുളള വേര്‍പിരിയല്‍ ദീപികയെ ഒട്ടേറെ ബാധിച്ചിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ദീപിക അതില്‍നിന്നും പുറത്തുവന്നത്. രണ്‍ബീര്‍ പൂര്‍ണമായും ദീപികയുമായുളള ബന്ധത്തില്‍നിന്നും അകന്നു കഴിഞ്ഞു. രണ്‍ബീറുമായുളള പ്രണയത്തകര്‍ച്ചയ്ക്കുശേഷം ഇനിയൊരു ബന്ധത്തില്‍ പൂര്‍ണായും കമ്മിറ്റ് ആകാന്‍ ദീപിക ഭയപ്പെടുന്നുണ്ട്.

”രണ്‍ബീറുമായുളള ഒരു ജീവിതമാണ് ദീപിക ആഗ്രഹിച്ചത്. രണ്‍ബീറിനെ വിവാഹം ചെയ്യാനും താരത്തിന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാനും ദീപിക ആഗ്രഹിച്ചിരുന്നു. മിസിസ് രണ്‍ബീര്‍ കപൂര്‍ ആവുന്നതിന് തന്റെ കരിയര്‍ പോലും വിടാന്‍ ദീപിക തയ്യാറായിരുന്നു. പക്ഷേ അവര്‍ വേര്‍പിരിഞ്ഞു. രണ്‍ബീര്‍ ആ ബന്ധം ഉപേക്ഷിച്ചു പോയി”, ദീപികയുടെ സുഹൃത്ത് പറഞ്ഞു.

SHARE