ദിലീപ്-മംമ്ത കൂട്ടുകെട്ടില്‍ വിരിഞ്ഞ 2 കണ്‍ട്രീസ് രണ്ടാം ഭാഗം വരുന്നു

ജനപ്രിയ നായകന്‍ ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു 2 കണ്‍ട്രീസ്. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ദീലിപും മംമ്തയും ആദ്യമായി ഒന്നിച്ചിരുന്നത്. പിന്നിട് ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മൈ ബോസ് എന്ന ചിത്രത്തിലുടെ ഇരുവരും ആരാധകരെ കയ്യില്‍ എടുത്തു.

കേരളത്തിലെ യുവാവ് കാനഡയില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമായിരുന്നു ചിത്രം പറഞ്ഞിരുന്നത്. തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ക്കു ശേഷം ദിലീപിന് ലഭിച്ച വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു 2 കണ്‍ട്രീസ്. കാണികളെ ഒരുപാട് രസിപിച്ച ചിത്രം കൂടി ആയിരുന്നു 2 കണ്‍ട്രീസ്.

ഷാഫിയുടെ സഹോദരന് റാഫിയായിരുന്നു 2 കണ്‍ട്രീസിനു വേണ്ടി തിരക്കഥയൊരുക്കിയിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്തുകൊണ്ടായിരുന്നു അവതരിപ്പിച്ചിരുന്നത്. റാഫിയുടെ തിരക്കഥ തന്നെയായിരുന്നു ചിത്രത്തെ ഇത്രത്തോളം പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കി മാറ്റിയിരുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്തായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്.

ദിലീപിന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായ 2 കണ്‍ട്രീസിന് രണ്ടാം ഭാഗം വരാന്‍ പോകുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ആരാധകരുടെയും സിനിമാ പ്രേമികളുടെയും ഇഷ്ട ചിത്രത്തിന് രണ്ടാം ഭാഗം വരുമ്പോള്‍ അതിനും മികച്ച സ്വീകാര്യതയായിരിക്കും ലഭിക്കുക. ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍,കേശു ഈ വീടിന്റെ നാഥന്‍ എന്നീ ദിലീപ് ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും 2 കണ്‍ട്രീസിനും രണ്ടാം ഭാഗമുണ്ടാകുക എന്നും അറിയുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക അറിയിപ്പ് ഇതുവരെയുണ്ടായിട്ടില്ല.

SHARE