വളര്‍ത്തു പൂച്ചയെ അടിച്ച ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു!!!

ടെക്‌സാസ്: വളര്‍ത്തുപൂച്ചയെ അടിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനൊടുവലല്‍ ഭാര്യ ഭര്‍ത്താവിനെ വെടിവെച്ചു കൊന്നു. അമേരിക്കയിലെ ടെക്സസിലുള്ള ഡാലസ്സില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. 49 കാരനായ ഡെക്സ്റ്റര്‍ ഹാരിസണാണ് ഭാര്യ മേരി ഹാരിസന്റെ വെടിയേറ്റു മരിച്ചത്.

വളര്‍ത്തു പൂച്ചയെ ഹാരിസണ്‍ അടിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. ഇതിനെ ചൊല്ലി രണ്ട് പേരു തമ്മില്‍ വാക്ക് തര്‍ക്കമായി. ഒടുവില്‍ തര്‍ക്കം മൂത്തപ്പോള്‍ കൈയ്യില്‍ കിട്ടിയ തോക്കെടുത്ത് മേരി ഹാരിസണെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. വിവരം മേരി തന്നെയാണ് പൊലീസില്‍ അറിയിച്ചത്. കുറച്ചു ദിവസം മുമ്പ് പൂച്ചയെ വീട്ടില്‍നിന്നു കാണാതായിരുന്നു. തുടര്‍ന്ന് പൂച്ചയെ കണ്ടെത്തുന്നതിനായി ഇവര്‍ പരസ്യവും നല്‍കിയിരുന്നു.

വെടിയേറ്റു രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഡെക്സ്റ്ററിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറസ്റ്റ് ചെയ്ത മേരിയെ ഡാലസ് കൗണ്ടി ജയിലിലടച്ചു.

SHARE