സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നു

കൊച്ചി:ജൂലൈ ഒന്നിന് സത്യന്‍ അന്തിക്കാടിന്റെ ഫഹദ്ഫാസില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം രണ്ടുപേരും കൂടി ഒന്നിക്കുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ നോക്കി കാണുന്നത്.

കോതമംഗലത്ത് 10 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരിക്കും. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

SHARE