അനാശ്യാസ്യ കേസിന് പിന്നാലെ നടി ശ്വേതാ ബസുവിന് വിവാഹം, വരന്‍ യുവസംവിധായകന്‍

കൊച്ചി:കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ് അനാശ്യാസത്തിന് പിടിക്കപ്പെട്ട് കുപ്രസിദ്ധയായ നടി വിവാഹിതയാകുന്നു. വിവാദങ്ങള്‍ക്കിടെ സിനിമയില്‍ നിന്നും വിട്ടുനിന്ന നടി ഒരിടവേളയ്ക്കു ശേഷം തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമകള്‍ക്കു പുറമെ മിനിസ്‌ക്രീന്‍ രംഗത്തും സജീവമാണ് ശ്വേതാ ബസു.

വിവാദങ്ങള്‍ എല്ലാം അവസാനിച്ചതോടെ സന്തോഷകരമായാണ് ശ്വേത ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നത്. മിനിസ്‌ക്രീനില്‍ ഇപ്പോള്‍ സജീവ സാന്നിദ്ധ്യമായ ശ്വേതയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. പ്രശസ്ത ഡോക്യൂമെന്ററി സംവിധായകനും കാമുകനുമായ രോഹിത് മിറ്റാല്‍ ആണ് ശ്വേതയുടെ വരന്‍. അടുത്തിടെ സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ശ്വേത തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഏറെ നാളായി രോഹിത്തുമായി പ്രണയത്തിലാണെന്നും ഇപ്പോള്‍ ഞങ്ങല്‍ രണ്ടു പേരും സന്തോഷകരമായ ജീവിതമാണ് നയിക്കുന്നതെന്നുമാണ് ശ്വേത പറഞ്ഞിരിക്കുന്നത്.

ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്വേതാ ബസു പ്രസാദ്.കൊത്ത ബങ്കാരു ലോകം എന്ന തെലുങ്ക് സിനിമയുടെ മലയാള പതിപ്പായിരുന്നു ചിത്രം. അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്താണ് നടി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നത്. ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച ശ്വേത മികച്ച ബാലനടിക്കുളള ദേശീയ പുരസ്‌കാരം നേടിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു അനാശ്യാസത്തിന് ശ്വേതാ ബസുവിനെ പോലീസ് അറസ്ററ് ചെയ്തിരുന്നത്. ശ്വേത തന്റെ കുടുബത്തിന് വേണ്ടിയാണ് ഈ പ്രവൃത്തിക്ക് ഇറങ്ങിയതെന്നും സിനിമകളില്‍ അവസരങ്ങള്‍ കുറഞ്ഞതാണ് ഇതിന് കാരണമായതെന്നുമാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ തനിക്കെതിരെ വന്നത് വ്യാജ വാര്‍ത്തയാണെന്ന് പറഞ്ഞ് നടി പിന്നീട് രംഗത്തെത്തിയിരുന്നു. അറസ്റ്റിനു ശേഷം ഹൈദരാബാദിലെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച ശ്വേതയെ പിന്നീട് കുറ്റവിമുക്തയാക്കി വിട്ടയിച്ചിരുന്നു.

SHARE