മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്ത്; അതിസുരക്ഷ ആപത്ത്!!! ആംബുലന്‍സും ഫയര്‍ഫോഴ്‌സും മുഖ്യമന്ത്രിയ്ക്ക് അകമ്പടി പോകേണ്ട

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനും പോലീസിനും സംഭവിക്കുന്ന വീഴ്ചകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രിക്ക് മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ തുറന്ന് കത്ത്. മുന്‍ ഡിജിപിമാരുടെ യോഗത്തിലാണ് സെന്‍കുമാര്‍ ആഭ്യന്തരവകുപ്പിനും പൊലീസിനും വരുത്തേണ്ട തിരുത്തലുകള്‍ വ്യക്തമാക്കി മുഖ്യമന്ത്രിയ്ക്ക് കത്ത് സമര്‍പിച്ചത്. എസ്ഐ മുതല്‍ ഡിജിപി വരെയുളളവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും സെന്‍കുമാര്‍ കത്തില്‍ നിര്‍ദേശിക്കുന്നു.

ആബുലന്‍സ് ഫയര്‍എഞ്ചിന്‍ തുടങ്ങിയവ മുഖ്യമന്ത്രിക്ക് അകമ്പടി പോകേണ്ട കാര്യമില്ലെന്നും പൊലീസ് സ്റ്റേഷനുകളിലെ അസോസിയേഷന്‍ ഭരണം അവസാനിപ്പിക്കണമെന്നും അഴിമതിക്കാരായ ഐപിഎസുകാരെ പ്രധാന സ്ഥലങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും സെന്‍കുമാര്‍ സമര്‍പിച്ച കത്തില്‍ പറയുന്നു.

മുഖ്യമന്ത്രിക്ക് നല്‍കുന്ന അതിസുരക്ഷ ആപത്താണെന്നും അതിസുരക്ഷയൊരുക്കുന്ന ഉന്നതരെ സൂക്ഷിക്കണമെന്നും സെന്‍കുമാര്‍ പറയുന്നു. മുഖ്യമന്ത്രിയെ സാധാരണക്കാരില്‍നിന്ന് അകറ്റാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം കത്തില്‍ കൂട്ടിചേര്‍ക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular