കെവിന്റെ ജാതിയും സാമ്പത്തിക സ്ഥിതിയും വില്ലനായി!!! കെവിന്റേത് ദുരഭിമാനക്കൊലയെന്ന് സാധൂകരിക്കുന്ന നീനുവിന്റെ മൊഴി പുറത്ത്

കോട്ടയം: കെവിന്റേത് ദുരഭിമാനക്കൊലയെന്ന് സാധൂകരിക്കുന്ന തരത്തിലുള്ള ഭാര്യ നീനുവിന്റെ മൊഴി പുറത്ത്. കെവിന്റെ സാമ്പത്തിക സ്ഥിതി എതിര്‍പ്പിനു കാരണമായി. ജാതിയെച്ചൊല്ലിയും വീട്ടുകാര്‍ കല്യാണത്തെ എതിര്‍ത്തു. എന്നിട്ടും ബന്ധത്തില്‍നിന്നു പിന്മാറാതിരുന്നതാകാം കൊലയ്ക്കു കാരണമെന്ന് നീനുവിന്റെ മൊഴിയില്‍ പറയുന്നു.

അതേസമയം, കെവിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു പുറത്തുവന്നു. ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്തുവരാത്തതിനെ തുടര്‍ന്നു നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രക്ഷപ്പെടാന്‍ ചാടിയപ്പോള്‍ പുഴയിലേക്കു വീണതാകാമെന്ന നിഗമനത്തിലാണു പൊലീസ്. മുങ്ങിമരണം സ്ഥിരീകരിക്കുന്നതിനായി കെവിന്റെ ശ്വാസകോശത്തിലെ വെള്ളവും തോട്ടിലെ വെള്ളവും പരിശോധിച്ചിരുന്നു. അടികൊണ്ട് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്നു കരുതി ജലാശയത്തില്‍ തള്ളിയതാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

SHARE