മകന് പിറന്നാള്‍ സമ്മാനമായി ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്ടര്‍; പാഴ്‌സല്‍ തുറന്നപ്പോള്‍ അച്ഛന്‍ ഞെട്ടി!!!

മകന് പിറന്നാള്‍ സമ്മാനമായി ആമസോണില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്ടര്‍ ഓര്‍ഡര്‍ ചെയ്ത അച്ഛന്‍ പാഴ്‌സല്‍ തുറന്നപ്പോള്‍ ഞെട്ടി. നീര്‍മാര്‍ഗയില്‍ താമസിക്കുന്ന മുഹമ്മദ് ഷാഫി മകന്റെ അഞ്ചാം പിറന്നാളിന് നല്‍കാനായി 1,200 രൂപ വില വരുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്റ്റര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ പാര്‍സല്‍ എത്തി തുറന്നു നോക്കിയപ്പോള്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ വിമാനത്തിനു പകരം കണ്ടത് ഉള്ളിയായിരുന്നു.

തുടര്‍ന്ന് ഷാഫി ആമസോണ്‍ അധികൃതര്‍ക്ക് പരാതി നല്‍കി. മുഴുവന്‍ തുകയും റീഫണ്ട് ചെയ്തു നല്‍കാം എന്ന് അധികൃതര്‍ അറിയിച്ചെന്ന് ഷാഫി പറഞ്ഞു. മുമ്പും പലതവണ ആമസോണിനെതിരെ സമാനരീതിയിലുള്ള പരാതികള്‍ ഉണ്ടായിട്ടുണ്ട്.

SHARE