ഒടുവില്‍ സ്റ്റൈല്‍ മന്നന്‍ മാപ്പ് പറഞ്ഞു

കൊച്ചി:മാധ്യമങ്ങളോട് തട്ടിക്കയറിയതിന് ക്ഷമ പറഞ്ഞ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. തൂത്തുക്കുടി വെടിവെപ്പില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചത്. ഇതിനെതിരേ മാധ്യമപ്രവര്‍ത്തകരുടെ സംഘടന രംഗത്തെത്തിയതോടെയാണ് സൂപ്പര്‍ താരം ക്ഷമ പറഞ്ഞത്. ആരെയും വേദനിപ്പിക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ രജനീകാന്ത് ക്ഷമാപണം നടത്തിയത്.

റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു രജനീകാന്തിന്റെ സംസാരം എന്നായിരുന്നു ആരോപണം. എന്നാല്‍ ആരെയും വേദനിപ്പിക്കണം എന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്നും തന്റെ വാക്കുകള്‍ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകനെ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ പറയുന്നു എന്നുമാണ് താരത്തിന്റെ ട്വീറ്റ്. എന്നാല്‍ തൂത്തുക്കുടി വെടിവെപ്പില്‍ സമരക്കാര്‍ക്കെതിരേ നിലപാടെടുത്തതിന് രജനീകാന്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പൊലീസിനെ പ്രകോപിപ്പിച്ചതിനാലാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നായിരുന്നു രജനീകാന്തിന്റെ വാദം.

‘പൊലീസിനെ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇത്തരത്തില്‍ എല്ലാ പ്രശ്നങ്ങള്‍ക്കും മരവുമായിറങ്ങിയാല്‍ തമിഴ്നാട് ശവപ്പറമ്പായി മാറും. സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷം ഇല്ലാതാകും. ജനങ്ങള്‍ക്കിടയില്‍ നുഴഞ്ഞു കയറിയ സാമൂഹ്യ വിരുദ്ധരെ കണ്ടെത്തണം. അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണം’ രജനി പറഞ്ഞു. രജനീകാന്തിന്റെ വാക്കുകള്‍ ഭരണകക്ഷി അണ്ണാ ഡിഎംകെ സ്വാഗതം ചെയ്തെങ്കിലും പ്രതിപക്ഷ കക്ഷികള്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular