തന്നെ ആരും വെല്ലുവിളിച്ചില്ല,വ്യത്യസ്ത വ്യായാമവുമായി ഇഷ ; കൈയ്യടിക്കടാ എന്ന് സോഷ്യല്‍ മീഡിയ

കൊച്ചി:ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് ചലഞ്ച് അതിഗംഭീരമായാണ് മുന്നോട്ടുപോകുന്നത്. കേന്ദ്ര മന്ത്രി രാജ് നര്‍ധന്‍ സിങ് തുടക്കമിട്ട ചലഞ്ച് സിനിമാരംഗത്തെ സെലിബ്രിട്ടികള്‍ക്കിടയിലാണ് ഏറ്റവുമധികം സ്വീകരിക്കപ്പെട്ടത്. എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുമെല്ലാം ചലഞ്ചില്‍ ആവേശപൂര്‍വ്വം പങ്കെടുത്തിരുന്നു.

മോഹന്‍ലാലും സാമന്തയും നാഗചൈതന്യയുമെല്ലാം ഏറ്റെടുത്ത ചലഞ്ചില്‍ പങ്കെടുതിരിക്കുകയാണ് നടി ഇഷാ തല്‍വാറും. തന്നെ ആരും ചലഞ്ച് ചെയ്തിട്ടില്ലെങ്കിലും ചലഞ്ച് സ്വയം ഏറ്റെടുക്കുകയാണെന്നും പറഞ്ഞായിരുന്നു ഇഷ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചലഞ്ച് വീഡിയോ പങ്കുവച്ചത്. പലരും ജിമ്മിലേയും മറ്റും വര്‍ക്കൗട്ടുകള്‍ കാട്ടി ചലഞ്ചില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചപ്പോള്‍ ജിമ്മോ മറ്റ് വ്യായാമ ഉപകരണങ്ങളുടെയോ സഹായമോ ഇല്ലാതെയാണ് ഇഷയുടെ ഫിറ്റ്നസ് പരിപാടികള്‍. ഇതുവരെ ആരം ചെയ്യാത്ത വ്യായാമം തന്നെയാണ് നടി തന്റെ വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. വീട്ടില്‍ തറ തുടയ്ക്കുന്ന ദൃശ്യങ്ങളാണ് ഇതില്‍ ഉള്ളത്.

ഇഷ പങ്കുവച്ച് വീഡിയോയ്ക്ക് താരത്തെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകളാണ് ഇടം നേടിയിട്ടുള്ളതും. ഇതാണ് ഏറ്റവും മികച്ച വ്യായാമം എന്നാണ് ഇഷയെ അഭിനന്ദിക്കാനെത്തിയിരിക്കുന്നവരുടെ അഭിപ്രായം. നിങ്ങള്‍ ഇതൊക്കെ ചെയ്യുമോ എന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

SHARE