വാട്‌സ് ആപ്പിനെ വെല്ലുവിളിച്ച് ഇറക്കിയ രാംദേവിന്റെ ‘കിംഭോ’യ്ക്ക് സംഭവിച്ചത്…

വാട്‌സാപ്പിനെ വെല്ലുവിളിച്ച ബാബാ രാംദേവ് പുറത്തിറക്കിയ മെസേജിങ് ആപ്പ് ‘കിംഭോ’ അപ്രത്യക്ഷമായി. ആപ്പ് കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലോഞ്ച് ചെയ്തത്. എന്നാല്‍ അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കിംഭോ ആപ്പ് കാണാതായി.

Kimbho- Secure Chat, Free Voip Video Calls എന്ന പേരിലുള്ള ആപ്പ് പതഞ്ജലി കമ്മ്യൂണിക്കേഷന്‍സ് എന്ന അക്കൗണ്ട് വഴിയാണ് അപ്ലോഡ് ചെയ്തിരുന്നത്. എന്നാല്‍ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരഞ്ഞാല്‍ കിട്ടുന്നില്ലെന്നാണ് ആരോപണം. ഐഒഎസ് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

സ്വദേശി സമൃദ്ധി എന്ന പേരില്‍ പുറത്തിറക്കുന്ന സിം കാര്‍ഡുകള്‍ക്കു പിന്നാലെയാണ് പതഞ്ജലി സ്വദേശി മെസേജിംഗ് ആപ്പും അവതരിപ്പിച്ചത്. സ്വദേശി സമൃദ്ധിക്കു ശേഷം അവതരിപ്പിച്ച കിംഭോ വാട്‌സാപ്പിനു വെല്ലുവിളിയാകുമെന്നും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നും പതഞ്ജലി വക്താവ് എസ്.കെ. തിജര്‍വാല ട്വീറ്റ് ചെയ്തിരുന്നു.

SHARE