‘എനിക്ക് തോന്നുന്നത് ഇതാണ് ഏറ്റവും നല്ല സമയം’, റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം രാജിവെച്ച് സിദാന്‍

റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം രാജിവെച്ചു. റയലിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീടവിജയത്തിന് പിന്നാലെയാണ് സിദാന്റെ അപ്രതീക്ഷിത തീരുമാനം. പത്രസമ്മേളനത്തിലൂടെയാണ് സിദാന്‍ ഇക്കാര്യം അറിയിച്ചത്.

‘എനിക്ക് തോന്നുന്നത് ഇതാണ് ഏറ്റവും നല്ല സമയം. ടീമിനെയും ക്ലബ്ബിനെയും എന്നെയും സംബന്ധിച്ചിടത്തോളം ഇത് തന്നെയാണ് ഉചിതമായ സമയം. വളരെ അവിചാരിതമായ തീരുമാനമായി തോന്നാം. പക്ഷേ… എല്ലാവര്‍ക്കും വേണ്ടി ഞാന്‍ ഈ തീരുമാനമെടുത്തേ പറ്റൂ,’ സിദാന്‍ പറഞ്ഞു.

‘ഈ ടീം ഇനിയും വിജയങ്ങള്‍ നേടി മുന്നോട്ട് പോവണം. എന്നാല്‍ മാറ്റങ്ങളുണ്ടാവണം. മൂന്ന് വര്‍ഷത്തിന് ശേഷം ഇനി പുതിയ പദ്ധതികളും തന്ത്രങ്ങളുമായി റയല്‍ മുന്നേറണം. അതിന് കൂടി വേണ്ടിയാണ് ഈ തീരുമാനം എടുക്കുന്നത്,’ സിദാന്‍ വ്യക്തമാക്കി. ഒരു ടീമിന് തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് വിജയങ്ങള്‍ സമ്മാനിച്ച പരിശീലകന്‍ എന്ന നേട്ടവുമായാമ് സിദാന്‍ പടിയിറങ്ങുന്നത്.

SHARE