പോസ്റ്റല്‍ സമരം വില്ലനായി; ചെങ്ങന്നൂരില്‍ തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ അവ്യക്തത, ആകെ വന്നത് 12 തപാല്‍ വോട്ടുകള്‍!!!

ആലപ്പുഴ: ശക്തമായ തൃകോണ മത്സരം നടക്കുന്ന ചെങ്ങന്നൂരില്‍ തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ അവ്യക്തത. തപാല്‍ സമരത്തെ തുടര്‍ന്ന് ആകെ വന്നത് 12 തപാല്‍ വോട്ടുകള്‍ മാത്രമാണ്. ഇനി വരാനുള്ളത് 787 തപാല്‍ വോട്ടുകള്‍.

വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ ടേബിളില്‍ എത്തുന്ന വോട്ടുകളേ എണ്ണാന്‍ കഴിയൂ. നേരിട്ട് വോട്ടുചെയ്ത എല്ലാവരുടെയും വോട്ടുകള്‍ എണ്ണാന്‍ തുടങ്ങുന്നതിന് മുമ്പാണ് സാധാരണ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാറ്. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആകെയുള്ള 799 പോസ്റ്റല്‍ വോട്ടുകളില്‍ 787 കാര്യത്തില്‍ ആശങ്ക തുടരുകയാണ്. പോസ്റ്റല്‍ സമരമാണ് വില്ലനായത്.

ശക്തമായ ത്രികോണ മല്‍സരം നടന്ന ചെങ്ങന്നൂരില്‍ ചെറിയ വോട്ടിനാണ് ജയിക്കുന്നതെങ്കില്‍ പിന്നീടത് വലിയ നിയമപോരാട്ടത്തിലേക്ക് പോകും എന്ന കാര്യം ഉറപ്പാണ്. ഇടിപിബിഎസ് സംവിധാനം വഴിയാണ് പോസ്റ്റല്‍ വോട്ടുകള്‍ അയച്ച് കൊടുത്തതെങ്കിലും അത് തിരിച്ച് വരേണ്ടത് പോസ്റ്റല്‍ വഴി തന്നെയാണ്.

Similar Articles

Comments

Advertismentspot_img

Most Popular