വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ക്ഷേത്ര പൂജാരി പതിനെട്ട് മാസം പീഡിപ്പിച്ചു!!! പരാതിയുമായി 25കാരി

അഹമ്മദാബാദ്: വിവാഹ വാഗ്ദാനം നല്‍കി ക്ഷേത്ര പൂജാരി നിരന്തരമായി പീഡിപ്പിച്ചെന്ന പരാതിയുമായി 25കാരിയായ യുവതി. ഗുജറാത്തിലെ ക്ഷേത്രപൂജാരിയും 45 കാരനുമായ ഋഷിഗിരി ഗോസ്വാമിക്കെതിരെയാണ് പരാതിയുമായി യുവതി രംഗത്ത് വന്നിരിക്കുന്നത്. പൂജാരി തന്നെ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു. പൂജാരിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്ന് യുവതി പറയുന്നു. കഴിഞ്ഞ പതിനെട്ട് മാസമായി ഇയാള്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. പിന്നീട് വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് ഇയാള്‍ വന്നു. അത് എതിര്‍ത്തപ്പോള്‍ അദ്ദേഹം ക്രൂരമായി തന്നെ ബലാത്സംഗം ചെയ്തു- പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

ഗിര്‍ സോംനാഥ് ജില്ലയിലെ മാധവ് രാജി ക്ഷേത്രത്തിലെ മുതിര്‍ന്ന പൂജാരിയാണ് ഇയാള്‍. ഇയാള്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തതായി തലാല സര്‍ക്കിള്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എ.പി സോളങ്കി പറഞ്ഞു. തലാല താലൂക്കിലാണ് പെണ്‍കുട്ടിയുടെ വീട്. മെയ് 23 ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സെക്ഷന്‍ 376, 506, 323 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

മഹാവീര്യർ സൺ നെക്സ്ട്ടിൽ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുന്നു

തിയറ്ററുകളിൽ നിന്നും മികച്ച നിരൂപക പ്രശംസകൾ നേടിയ, പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിച്ച എബ്രിഡ്...

“കാസർഗോൾഡ് ” മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ...

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ...