കെവിന്‍ കൊലപാതകത്തിലെ മുഖ്യപ്രതി ഷാനു ചാക്കോ തിരുവനന്തപുരം വഴി തമിഴ്‌നാട്ടിലേക്ക് രക്ഷപെട്ടു; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കൊല്ലം: കെവിന്‍ കൊലപാതകത്തിലെ മുഖ്യപ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോ ഇന്നലെ തിരുവനന്തപുരത്ത് വന്നതായി പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ക്ക് വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പുനലൂര്‍ ഡിവൈഎസ്പിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

കൃത്യം നടത്തിയ ശേഷം പത്തനാപുരം വഴി തിരുവനന്തപുരത്തേക്ക് വന്ന ഷാനു പേരൂര്‍ക്കടയിലെ ഭാര്യവീട്ടിലെത്തി തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളിപ്പോള്‍ നാഗര്‍കോവില്‍ ഭാഗത്തുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. നെടുമങ്ങാട്, പേരൂര്‍ക്കട പൊലീസ് വാഴവിളയിലെ ഷാനുവിന്റെ ഭാര്യവീട്ടിലെത്തി പരിശോധന നടത്തി.

അതിനിടെ കെവിന്റെ ഭാര്യ നീനുവിന്റെ മാതാപിതാക്കള്‍ ഒളിവില്‍ പോയതായി സംശയം. പോലീസ് നിരീക്ഷണത്തിലുണ്ടായിരുന്ന ഇരുവരും ഇന്നലെ കോട്ടയത്തുണ്ടായിരുന്നുവെങ്കിലും പിന്നീട് മുങ്ങുകയായിരുന്നു. ഇവരെ ഇന്ന് തന്നെ കണ്ടെത്തി മൊഴിയെടുക്കാനാണ് പോലീസിന്റെ ശ്രമം.

Similar Articles

Comments

Advertismentspot_img

Most Popular