കൊച്ചി:മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരിന്റെ പുത്തന്‍ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മുട്ടൊപ്പം നില്‍ക്കുന്ന പാവാട ധരിച്ച് അതിമനോഹരിയായി നടിയും സുഹൃത്തുമായ നിരഞ്ജന അനൂപിന്റെ വീട്ടില്‍ എത്തിയതായിരുന്നു മഞ്ജു. മഞ്ജുവിന്റെ ചിത്രങ്ങള്‍ ചേര്‍ന്ന് നിരഞ്ജനയാണ് വീഡിയോ പുറത്തുവിട്ടത്. മഞ്ജു അണിഞ്ഞ വേഷം ഇഷ്ടപ്പെട്ടു എന്നു എഴുതിക്കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സൈറാ ബാനുവിലാണ് മഞ്ജുവും നിരഞ്ജനയും ഒന്നിച്ച് അഭിനയിച്ചത്. ഈ ചിത്രത്തില്‍ മഞ്ജുവിന്റെ മകനായെത്തിയ ഷെയിന്‍ നിഗത്തിന്റെ കാമുകിയായാണ് നിരഞ്ജന എത്തിയത്. സിനിമ മേഖലയില്‍ നിരവധി സുഹൃത്തുക്കളുള്ള താരമാണ് മഞ്ജു.