ഇനി ചിരിപ്പിക്കാന്‍ ബഡായി ബംഗ്ലാവ് ഇല്ല

കൊച്ചി:മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനല്‍ പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. രമേഷ് പിഷാരടിയും മുകേഷും ആര്യയും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്ന പരിപാടി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഹിറ്റ്ചാര്‍ട്ടില്‍ തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്. അടുത്ത ഏതാനും എപ്പിസോഡുകള്‍ കൂടി സംപ്രേഷണം ചെയ്തു കഴിഞ്ഞാല്‍ പരിപാടി നിര്‍ത്തുകയാണ് എന്ന് രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു. പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-

മുള്ളവരെ….????
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകൾ കൂടെ കഴിഞ്ഞാൽ ‘ബഡായി ബംഗ്ളാവ്’ പര്യവസാനിപ്പിക്കുകയാണ് ….കഴിഞ്ഞ 5 വർഷമായി റേറ്റിംഗ് ചാർട്ടുകളിൽ മുൻനിരയിൽ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ
അഭിമാനവും സന്തോഷവും തരുന്നു ??….
ഡയാന സിൽവേർസ്റ്റർ , മുകേഷേട്ടൻ,എം.ആർ.രാജൻ സാർ ,പ്രവീൺ സാർ, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവർത്തിച്ച സഹപ്രവർത്തകരോടും ഈ അവസരത്തിൽ നന്ദി പറയുന്നു …

സിനിമാല,
കോമഡി ഷോ,
കോമഡി നഗർ സെക്കന്റ് സ്ട്രീറ്റ്,
തട്ടുകട,
കോമഡി കസിൻസ്,
മിന്നും താരം,
ബ്ലഫ് മാസ്റ്റേഴ്സ്,
ബഡായി ബംഗ്ളാവ്,
മുപ്പതോളം താര നിശകൾ …
ഇങ്ങനെ ചെറുതും വലുതുമായി 15 വർഷങ്ങൾ കൊണ്ട് 1500 ഓളം എപ്പിസോഡുകൾ അവതരിപ്പിക്കുവാൻ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാർഡ് നൈറ്റ് ഉൾപ്പടെയുള്ള പരിപാടികളിൽ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ……….

ചാനലും …പരിപാടിയും ……കലാകാരനുമെല്ലാം …പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് …
ആ സത്യം
ആ ശക്തി ??നിങ്ങളാണ് ….
എപ്പോഴും ഒപ്പം നിൽക്കുന്ന പ്രേക്ഷകരായ നിങ്ങൾക്കും നന്ദി…
?????????????

Similar Articles

Comments

Advertismentspot_img

Most Popular