ഐപിഎല്‍ കിരീടം ചെന്നൈയ്ക്ക്; വാട്ട്‌സന്റെ സെഞ്ച്വറിയില്‍ ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തകര്‍ത്തു

മുംബൈ: തിരിച്ചെത്തി, കിരീടവുമായി മടങ്ങി…! ഐപിഎലിലെ മൂന്നാം കിരീടം അടിച്ചെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മധുര പ്രതികാരം വീട്ടിയിരിക്കുന്നു. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഷെയ്ണ്‍ വാട്‌സണ്‍ നേടിയ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഹൈദരാബാദിന്റെ സ്വപ്‌നങ്ങള്‍ കരിച്ചുകളഞ്ഞത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് പടുത്തുയര്‍ത്തിയ 179 എന്ന വിജയലക്ഷ്യം വാട്‌സണ്‍റെ മിന്നല്‍ സെഞ്ചുറി (117)യുടെ ബലത്തില്‍ 18.2 ഓവറില്‍ ചെന്നൈ മറികടക്കുകയായിരുന്നു. ഇതോടെ ഐപിഎലിലെ മൂന്ന് കിരീടമെന്ന മുംബൈ ഇന്ത്യന്‍സിന്റെ നേട്ടത്തിനൊപ്പം ചെന്നൈയും എത്തി.

57പന്തില്‍ നിന്ന് 117 റൺസ് എടുത്ത വാട്‌സണ്‍ 51പന്തിലാണ് സെഞ്ചുറി നേട്ടം കൈവരിച്ചത്. എട്ടു സ്‌കിസ്‌റുകളും 11 ഫോറുകളും വാടസണ്‍ ഇന്നിങ്‌സില്‍ പിറന്നു.
ഓപ്പണര്‍ ഫാഫ് ഡുപ്ലെസി നാലാം ഓവറില്‍ പുറത്താകുമ്പോള്‍ 16 റണ്‍സ് എന്ന നിലയിലായിരുന്നു ചെന്നൈ. പിന്നീട് സുരേഷ് റെയ്‌നൊക്കൊപ്പമാണ് വാട്‌സണ്‍ തകര്‍ത്താടിയത്. ചെന്നൈ സ്‌കോര്‍ 133ല്‍ നില്‍ക്കെ ബ്രാത്‌വൈറ്റിന്റെ പന്തില്‍ സുരേഷ് റെയ്‌ന മടങ്ങി. പിന്നീട് അമ്പാട്ടി റായിഡു പുറത്താകാതെ 18 പന്തില്‍ നിന്ന് 12 റണ്ണെടുത്തു.

കലാശപോരാട്ടത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ചെന്നൈ ക്യാപ്റ്റന്‍ എം.എസ്.ധോണി ഹൈദരാബാദിനെ ബാറ്റിങ്ങനയക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ശ്രീവാസ്തവ് ഗോസ്വാമിയെ റണ്ണൗട്ടിലൂടെ നഷ്ടമായ ഹൈദരാബാദിനെ യൂസഫ് പഠാന്റെയും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെയും തകര്‍പ്പന്‍ ബാറ്റിങിന്റെ മികവിലാണ് 178 ലെത്തിച്ചത്.

രണ്ടു ഫോറുകളും അഞ്ച് സിസ്‌കറുകളുമായി 36 പന്തില്‍ നിന്ന് വില്യംസണ്‍ 41 റണ്ണെടുത്തപ്പോള്‍ പുറത്താകാതെ യൂസഫ് പഠാന്‍ 25 പന്തില്‍ നിന്ന് 45 റണ്ണെടുത്തു. രണ്ട് സിക്‌സറുകളും നാലു ഫോറുകളുമടങ്ങിയതാണ് പഠാന്റെ ഇന്നിങ്‌സ്. 11 പന്തില്‍ 21 റണ്ണെടുത്ത് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കാര്‍ലോസ് ബ്രാതൈ്വറ്റ് അവസാന പന്തില്‍ ഷര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ പുറത്തായി.

അഞ്ചു റണ്ണെടുത്താണ് ഗോസ്വാമി റണ്ണൗട്ടായത്. 26 റണ്ണെടുത്ത ശിഖര്‍ ധവാന്റെ സ്റ്റംപ് രവീന്ദ്ര ജഡേജ തെറിപ്പിക്കുകയായിരുന്നു. 47 റണ്ണെടുത്ത് നില്‍ക്കെ വില്ല്യംസണെ കരണ്‍ ശര്‍മ്മയാണ് മടക്കി അയച്ചത്. തുടര്‍ന്നിറങ്ങിയ ഷാക്കിബുള്‍ ഹസ്സനെ 23 റണ്ണെടുത്ത് നില്‍ക്കെ ബ്രാവോ റെയ്‌നയുടെ കൈയിലും മൂന്ന് റണ്ണെടുത്ത ദീപക് ഹൂഡയെ ഷോറിയുടെ കൈയില്‍ ലുംഗി ന്ഗിതിയും എത്തിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular