മരിക്കുന്നതിന് മുമ്പു ആശുപത്രിക്കിടക്കയിലെ ജയലളിതയുടെ ശബ്ദരേഖ പുറത്ത്!!!

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിനു മുന്‍പുള്ള ശബ്ദരേഖകള്‍ പുറത്ത്. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചു മരണശേഷവും തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് റെക്കോര്‍ഡ് ചെയ്തുവച്ചിരുന്ന ശബ്ദരേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടാണ്, ശ്വാസമെടുക്കുമ്പോള്‍ എന്റെ ചെവിയില്‍ ഒരുതരം ശബ്ദം കേള്‍ക്കുന്നുണ്ട്. തിയറ്ററുകളില്‍ കാഴ്ചക്കാര്‍ വിസിലടിക്കുന്നതു പോലുള്ള ശബ്ദമാണതെന്നും ജയലളിത പറയുന്നു. ആശുപത്രിയില്‍ ജയലളിതയുടെ ഡോക്ടറായിരുന്ന കെ.എസ്. ശിവകുമാറാണു കമ്മിഷനു ശബ്ദരേഖകള്‍ കൈമാറിയത്.

ആശുപത്രിയിലെ ജയലളിതയുടെ സംഭാഷണങ്ങളെല്ലാം ശബ്ദരേഖയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ആര്‍കെ നഗറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയുള്ള ജയലളിതയുടെ ദൃശ്യങ്ങള്‍ ടി.ടി.വി. ദിനകരന്‍ വിഭാഗം പുറത്തുവിട്ടിരുന്നു. ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഏകാംഗ കമ്മീഷന്‍ ജസ്റ്റിസ് അറുമുഖസ്വാമിയാണ് ശബ്ദരേഖകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്. 2016ല്‍ അവസാനമായി ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുള്ള ശബ്ദരേഖയാണ് പുറത്തുവിട്ടത്.

40 സെക്കന്റില്‍ താഴെ ദൈര്‍ഘ്യമുള്ള രണ്ട് ഓഡിയോ ക്ലിപ്പുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 1.07 മിനിറ്റ് ദൈര്‍ഘ്യമുള്ള ആദ്യ ഓഡിയോ ക്ലിപ്പില്‍ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനെപ്പറ്റി ജയലളിത പറയുന്നുണ്ട്. ‘എന്റെ ചെവിയില്‍ ഒരു തരം ശബ്ദം കേള്‍ക്കുന്നുണ്ട്, തിയേറ്ററില്‍ കാഴ്ചക്കാര്‍ വിസിലടിയ്ക്കുന്ന പോലുള്ള ശബ്ദമാണത്’. ജയലളിത പറയുന്നു. 33 സെക്കന്റ് ദൈര്‍ഘ്യമുള്ള രണ്ടാമത്തെ ഓഡിയോ ക്ലിപ്പില്‍ താന്‍ ജയലളിതയുടെ ശ്വാസോച്ഛാസം റെക്കോര്‍ഡ് ചെയ്തെന്നും പേടിക്കാനില്ലെന്നും ഡോക്ടര്‍ ശിവകുമാര്‍ പറയുന്നുണ്ട്.

തന്റെ രക്തസമ്മര്‍ദ്ദം എത്രയാണെന്ന് ഡ്യൂട്ടി ഡോക്ടറോട് ജയലളിത ചോദിക്കുന്നതും അവര്‍ നല്‍കുന്ന ഉത്തരവും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. 140 ആണ് രക്തസമ്മര്‍ദം എന്നും അത് ഉയര്‍ന്നതാണെന്നും ഡോക്ടര്‍ പറയുന്നുണ്ട്. പിന്നീട് 140/80 ആണെന്ന് പറയുമ്പോള്‍ അത് തനിക്ക് നോര്‍മല്‍ ആണെന്ന് ജയലളിത പറയുന്നതായും ഓഡിയോയില്‍ കേള്‍ക്കാം.

2016 സെപ്റ്റംബര്‍ 27ന് രാത്രി അപ്പോളോ ആശുപത്രിയില്‍ വച്ച് താന്‍ ജയയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തതായി നേരത്തെ ശിവകുമാര്‍ കമ്മീഷനോട് പറഞ്ഞിരുന്നു. ജയയ്ക്ക് ശ്വാസതടസ്സം നേരിട്ടപ്പോഴാണ് ഓഡിയോ റെക്കോര്‍ഡ് ചെയ്തത്. 2016 സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയയ്ക്ക് 27നാണ് ശ്വാസതടസ്സം നേരിട്ടത്. ഒക്ടോബറില്‍ ശ്വാസനാളത്തില്‍ ശസ്ത്രക്രിയ നടത്തി. അതിന് ശേഷം ഏറെ ബുദ്ധിമുട്ടിയാണ് അവര്‍ സംസാരിച്ചതെന്നും ശിവകുമാര്‍ കമ്മീഷനോട് പറഞ്ഞു.

അതേസമയം ഓഗസ്റ്റില്‍ താന്‍ ജയലളിതയ്ക്ക് നല്‍കിയ ഡയറ്റിംഗ് ചാര്‍ട്ടിനെപറ്റിയും ശിവകുമാര്‍ പറഞ്ഞു. അതെല്ലാം സ്വന്തം കൈപടയില്‍ എഴുതിയാണ് ജയലളിത നോക്കിയിരുന്നതെന്നും തന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അവര്‍ ബോധവതിയായിരുന്നുവെന്നും ശിവകുമാര്‍ പറയുന്നു. ആ കുറിപ്പും ഡോക്ടര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ട്.

ജയലളിതയുടെ മരണം സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. നേരത്തെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ടിടിവി ദിനകരന്‍ ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. നിലവിലെ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം അടക്കം നിരവധി പേര്‍ ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular