‘ഇതാ എന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ്… നിങ്ങളുടെ വിദ്യാഭ്യാസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒന്നു പോസ്റ്റ് ചെയ്യൂ…’ മോദിയെ ചലഞ്ച് ചെയ്ത് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്നെസ് ചാലഞ്ച് ഏറ്റെടുത്ത് പുലിവാല് പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഹ്ലിയുടെ ചാലഞ്ച് ഏറ്റെടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മോദിക്കെതിരെ ഉയരുന്നത് വലിയ പ്രതിഷേധമാണ്. രാഹുല്‍ ഗാന്ധി എണ്ണവില കുറയ്ക്കാന്‍ മോദിയെ വെല്ലുവിളിച്ചപ്പോള്‍ കോണ്‍ഗ്രസ് വക്താവ് സഞ്ജയ് ജാ മോദിയെ വെല്ലുവിളിച്ചിരിക്കുന്നത് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിടാനാണ്.

പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ മാത്രമല്ല പൊതുജനങ്ങള്‍ പോലും മോദിയെ ഓരോന്ന് പറഞ്ഞ് വെല്ലുവിളിക്കുന്നുണ്ട്. അതില്‍ തന്നെ കൂടുതല്‍ ആളുകളും ആവശ്യപ്പെടുന്നത് മോദിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ്.

മോദിയെ വെല്ലുവിളിച്ചുകൊണ്ട് ഒരു വ്യത്യസ്തമായ ചാലഞ്ച് തന്നെ സോഷ്യല്‍ മീഡിയയില്‍ രൂപപ്പെട്ടിരിക്കുകയാണ്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് യോഗ്യത വിവരിക്കുന്ന പോസ്റ്റുകള്‍ നല്‍കിയാണ് ട്വിറ്ററിലും ഫേസ്ബുക്കിലും വലിയൊരു വിഭാഗം മോദിയെ വെല്ലുവിളിക്കുന്നത്. ‘ഡിഗ്രിഫിറ്റ്ഹേചാലഞ്ച്’ എന്ന പേരില്‍ ആരംഭിച്ച ചാലഞ്ച് സോഷ്യല്‍ മീഡിയകളില്‍ വലിയൊരു വിഭാഗം ഏറ്റെടുത്തു കഴിഞ്ഞു.

‘എന്റെ വിദ്യാഭ്യാസയോഗ്യത പുറത്തുവിടുന്നു. കോഴിക്കോട് ഗവ.ലോ കോളേജില്‍ നിന്ന് നിയമബിരുദം. ഞാന്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ശ്രീമതി സ്മൃതി ഇറാനി, ശ്രീ യെദിയൂരപ്പ എന്നിവരെ വിദ്യാഭ്യാസയോഗ്യത പരസ്യമാക്കാന്‍ ആഹ്വാനം ചെയ്യുന്നു.’ എന്നു പറഞ്ഞുകൊണ്ടാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പ്രധാനമന്ത്രിയടക്കമുള്ളവരെ ചാലഞ്ച് ചെയ്തത്.

നേരത്തെ ക്രിക്കറ്റ് താരം വിരാട് കൊഹ്ലി 20 സ്‌പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്യുകയും ഭാര്യ അനുഷ്‌കയേയും പ്രധാനമന്ത്രിയേയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയേയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് മോദി തന്റെ ഫിറ്റ്‌നസ് വീഡിയോ ഷെയര്‍ ചെയ്യാമെന്ന് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ നിരവധി പേരാണ് മോദിയെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയത്.

ചൊവ്വാഴ്ച കേന്ദ്ര ഐ.ടി മന്ത്രി രാജ്യവര്‍ധന്‍ റാത്തോറാണ് ട്വിറ്ററില്‍ ഫിറ്റ്‌നസ് ചാലഞ്ചിന് തുടക്കമിട്ടത്. പുഷ് അപ്പ് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്തുകൊണ്ടായിരുന്നു റാത്തോര്‍ ചാലഞ്ച് നടത്തിയത്. കൊഹ് ലിയേയും സൈന നെഹ്വാളിനേയും ഹൃത്തിക് റോഷനേയുമാണ് അദ്ദേഹം വെല്ലുവിളിച്ചത്.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...