അപര്‍ണദി സിനിമയിലേക്ക്!!! അരങ്ങേറ്റം ജിവി പ്രകാശിന്റെ നായികയായി

വിവാദ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളെയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥിയാണ് അപര്‍നദി. ആര്യയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച ഈ പെണ്‍കുട്ടി ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ്. തമിഴ് സംവിധായകന്‍ വസന്തബാലന്റെ ചിത്രത്തില്‍ ജിവി പ്രകാശിനു നായികയായാണ് അപര്‍നദിയുടെ അരങ്ങേറ്റം.

കിര്‍ക്ക്സ് സിനി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ നാളെ ചെന്നൈയില്‍ നടക്കും. രാധിക ശരത് കുമാര്‍ , ബാഹുബലിയില്‍ കാലകേയനായി വേഷമിട്ട പ്രഭാകര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതവും ജിവി പ്രകാശ് തന്നെയാണ് ഒരുക്കുന്നത്.

അതേസമയം എങ്ക വീട്ടു മാപ്പിള ഷോയില്‍ ഏറ്റവും വിജയസാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന അപര്‍നദി അവസാന റൗണ്ടില്‍ പുറത്തായത് വലിയ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് വഴി തെളിച്ചത് .എന്നാല്‍ അടുത്തിടെ ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തില്‍ അബര്‍നദി പറയുന്നതിങ്ങനെ.

‘ഞാന്‍ ആര്യയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കുകയില്ല. വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും. എനിക്കിപ്പോള്‍ വിവാഹത്തില്‍ താല്‍പര്യമില്ല. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം’

ആര്യയുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനെന്ന പേരില്‍ നടത്തിയ ഷോയില്‍ മൊത്തം പതിനാറ് മത്സരാര്‍ത്ഥികളെയാണ് തിരഞ്ഞെടുത്തത്. അതില്‍ മലയാളി പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഫിനാലെയില്‍ മൂന്ന് പേരാണ് മത്സരിച്ചത്. എന്നാല്‍ ആര്യ ആരെയും തിരഞ്ഞെടുത്തില്ല. തനിക്ക് ഈ മൂന്ന് പെണ്‍കുട്ടികളില്‍ ആരെയും വിഷമിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ താന്‍ ഒരാളെ തിരഞ്ഞെടുക്കുന്നില്ലെന്നുമാണ് ആര്യ പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular