നിപ്പാ വൈറസ്,ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടത്താനിരുന്ന ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മാറ്റിവെച്ചു. മെയ് 31 മുതല്‍ തിരുവനന്തപുരത്ത് നടത്താനിരുന്ന ചാമ്പ്യന്‍ഷിപ്പാണ് മാറ്റിവച്ചത്. കേരളത്തില്‍ നിപ്പാ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നടത്തുന്നതിനെ ഉത്തരേന്ത്യന്‍ താരങ്ങള്‍ എതിര്‍ത്തിരുന്നു. ഇതും തീരുമാനത്തെ സ്വാധീനിച്ചതായാണ് റിപ്പോര്‍ട്ട്.

നേരത്തെ നിപ്പാ വൈറസ് പകരുന്നതിനെതിരെയുള്ള മുന്‍കരുതലിന്റെ ഭാഗമായി പിഎസ്‌സി പരീക്ഷയും മാറ്റിവച്ചിരുന്നു. ശനിയാഴ്ച നടത്താനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍,വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികകളിലേയ്ക്കുളള പരീക്ഷയാണ് മാറ്റിവച്ചത്. എല്ലാ ജില്ലകളിലേയും പരീക്ഷ മാറ്റിവച്ചിട്ടുണ്ട്.

31 വരെ കോഴിക്കോട് ജില്ലയില്‍ നടക്കാനിരുന്ന പൊതുപരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

SHARE