കടല്‍കടക്കാനൊരുങ്ങി ജിയോ, യൂറോപ്പിലേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങി റിലയന്‍സ്

കൊച്ചി:ടെലികോം വിപണിയില്‍ ഇന്ത്യയില്‍ നേടിയ നേട്ടങ്ങളുടെ ചുവടുപിടിച്ച് അന്താരാഷ്ട്ര വിപണിയിലേയ്ക്ക് ചുവടു വയ്ക്കാന്‍ ലക്ഷ്യമിടുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം.യൂറോപ്പിലെ എസ്തോണിയയിലാണ് ജിയോ ആദ്യം വിജയം പരീക്ഷിക്കുന്നത്. ഇവിടെ ചെറിയ തോതില്‍ തുടക്കമിട്ട് പിന്നീട് യൂറോപ്പിലെ മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ജിയോയുടെ ഉദ്ദേശം.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ്സ് ആന്റ് ഹോള്‍ഡിങ്സ് ലിമിറ്റഡ് എന്ന സ്ഥാപനം 12.20 കോടി രൂപ എസ്തോണിയയില്‍ തുടങ്ങുന്ന സ്ഥാപനത്തിന് ലോണ്‍ നല്‍കും. ഇതുമായി ബന്ധപ്പെട്ട് എസ്തോണിയന്‍ സര്‍ക്കാര്‍ അധികൃതരുമായി അംബാനി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

SHARE