നിപ്പ വൈറസ് ചികിത്സയ്ക്ക് ഇന്നുമുതല്‍ പുതിയ പ്രോട്ടോക്കോള്‍; ചികിത്സ ഏകീകൃതമാകും

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസിനുള്ള ചികിത്സാ പ്രോട്ടോക്കോള്‍ ഇന്ന് പ്രഖ്യാപിക്കും. വിദഗ്ധരുമായി കൂടിയാലോചിച്ചാണ് പ്രോട്ടോക്കോളിന് രൂപം നല്‍കിയത്. പൂനെയില്‍ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും.

11 മരണമുള്‍പ്പെടെ 13 പേരിലാണ് നിപ്പ വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെ മൂന്നാമത്തെ തവണയാണ് നിപ്പ വൈറസ് മൂലമുള്ള അസുഖം സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചികിത്സ പ്രോട്ടോക്കോളിന് രൂപം നല്‍കുന്നത്. കോഴിക്കോട്ടെത്തിയ എയിംസിലെ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് അന്തിമരൂപം നല്‍കുക. പ്രോട്ടോക്കോള്‍ നിലവില്‍ വരുന്നതോടെ നിപ്പ വൈറസ് അസുഖത്തിന്റെ ചികിത്സക്ക് ഏകീകൃത രൂപമാകും. മൃതദേഹം സംസ്‌കരിക്കുന്നതിനും വ്യക്തമായ പ്രോട്ടോകോള്‍ ഉണ്ടാകും.

മലേഷ്യയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച റിബ വൈറിന്‍ ഗുളികകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇന്ന് തീരുമാനമുണ്ടാകും. പൂനെയില്‍ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരടങ്ങുന്ന സംഘം ഇന്ന് കോഴിക്കോട്ടെത്തും. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സംഘമെത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular