ഫഹദിന്റെ തള്ളിന്റെ അത്ര വരില്ല ഇതെന്ന് ചാക്കോച്ചന്‍!!! ചാനല്‍ പരിപാടിയില്‍ ഫഹദിനെ തള്ളി മറിച്ച് കുഞ്ചാക്കോ

മലയാള സിനിമയിലെ നിറസാന്നിദ്ധ്യമായ യുവതാരം ഫഹദ് ഫാസിനെ ‘തള്ളി’ കൊന്ന് കുഞ്ചാക്കോ ബോബന്‍. അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കുഞ്ചാക്കോ ബോബനോട് ഫഹദിനെക്കുറിച്ച് പുകഴ്ത്തി പറയാന്‍ തുടങ്ങിയപ്പോഴാണ് ഫഹദിന്റെ പഴയ തള്ള് കഥകള്‍ ചാക്കോച്ചന്‍ തുറന്ന് പറഞ്ഞത്. നല്ല ഉയരമുള്ള തലയില്‍ ഒരുപാട് മുടിയുള്ള നന്നായി നൃത്തം ചെയ്യുന്നയാളാണ് ഇദ്ദേഹം. ഇത്രയും സൂചനകള്‍ നല്‍കിയതിന് ശേഷമാണ് ഫഹദ് ഫാസിലിനെക്കുറിച്ചാണ് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയത്. അവതാരക മാത്രമല്ല പ്രേക്ഷകരും ഈ പുകഴ്ത്തലില്‍ ചിരിച്ചു മറിയുകയായിരുന്നു.

ഫഹദിന്റെ തള്ളിന്റെ അത്ര വരില്ല ഇതെന്ന് ചാക്കോച്ചന്‍ പറഞ്ഞപ്പോഴാണ് അതേക്കുറിച്ച് അവതാരക ചോദിച്ചത്. ഒമ്പതാം ക്ലാസിലെങ്ങാണ്ട് പഠിക്കുമ്പോഴാണ് അവന്‍ അത് പറഞ്ഞത്. സിങ്കപ്പൂരില്‍ നിന്നും വാപ്പച്ചി വന്നപ്പോള്‍ ബ്രീഫ്കെയ്സില്‍ കുറേ പൈപ്പ് കഷണങ്ങള്‍. വാപ്പച്ചി കുളിക്കാന്‍ പോയപ്പോള്‍ താന്‍ ഇത് തുറന്നുനോക്കിയെന്നും ആ പൈപ്പ് കഷണങ്ങളെല്ലാം ചേര്‍ത്തുവെച്ചപ്പോള്‍ എകെ 47 ആയെന്നുമായിരുന്നു അന്നവന്‍ പറഞ്ഞത്.

ഫഹദും ഫര്‍ഹാനും ലൊക്കേഷനിലേക്ക് വരാറുണ്ട്. സിനിമയുടെ ചിത്രീകരണ തിരക്കുകളിലായതിനാല്‍ താന്‍ അധികം കളി തമാശയ്ക്കൊന്നും പോയിരുന്നില്ലെന്ന് കുഞ്ചാക്കോ ബോബന്‍ ഓര്‍ക്കുന്നു. ഒരു ദിവസം ഫഹദിന്റെ അനിയന്‍ വച്ചു ലൊക്കേഷനിലെത്തിയപ്പോഴാണ് മറ്റൊരു രസകരമായ കാര്യം നടന്നത്.

ലൊക്കേഷനിലെത്തിയ വച്ചു തന്റെ കോസ്റ്റ്യൂമൊക്കെ നോക്കിയതിന് ശേഷമാണ് വാച്ചില്‍ നോട്ടമിട്ടത്. വാച്ച് തരുമോയെന്ന് ചോദിച്ചു. ഊരിക്കൊടുക്കുന്നതിനിടയിലാണ് എന്തിനാണ് ഇതെന്ന് ചോദിച്ചത്. അപ്പോഴാണ് തല്ലിപ്പൊട്ടിച്ചിട്ട് തരാമെന്ന് പറഞ്ഞത്. ഉടന്‍ തന്നെ തിരിച്ചിടുകയായിരുന്നുവെന്നും ചാക്കോച്ചന്‍ പറഞ്ഞു.

SHARE