കോപ്പിയടി തടയാന്‍ മൂത്രപ്പൂരയില്‍ സി.സി.ടി.വി!!! പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

അലിഗഢ്: പരീക്ഷയിലെ കോപ്പിയടി തടയാന്‍ മൂത്രപ്പുരയില്‍ സി.സി.ടി.വി ഘടിപ്പിച്ച നടപടി വിവാദത്തിലേക്ക്. യു.പി. അലിഗഢിലെ ധരം സമാജ് കോളേജ് വിവാദ നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. കോളേജിലെ ക്ലാസുകളിലും പൊതുവിടങ്ങളിലും സിസിടിവി സ്ഥാപിക്കുന്നത് സാധാരണമാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കൂടി മുന്നില്‍ കണ്ടാണ് അങ്ങനെ ചെയ്യുന്നത്.

എന്നാല്‍ ഇവിടെ, പരീക്ഷയിലെ കോപ്പിയടി തടയാന്‍ വേണ്ടിയാണ് ആണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ സി.സി.ടി.വി. ക്യാമറ ഘടിപ്പിച്ചതെന്നാണ് കോളേജ് അധികൃതരുടെ വാദം. അടിവസ്ത്രത്തില്‍ തുണ്ടു കടലാസ് ഒളിപ്പിച്ച് പരീക്ഷാഹാളിലേക്കു കയറ്റുന്നവരെ കണ്ടെത്താനുള്ള അധികൃതരുടെ നടപടിക്കെതിരേ ഡിഗ്രി കോളേജ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്. മൂത്രപ്പുരയില്‍ സി.സി.ടി.വി ഘടിപ്പിച്ച സംഭവം ഒരു രീതിയിലും അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

ദിവസങ്ങള്‍ക്ക് മുന്‍പാണ് അധികൃതര്‍ പുതിയ പരിഷ്‌കാരം നടപ്പാക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ഥി സംഘടനകള്‍. എന്നാല്‍ കോപ്പിയടി പിടികൂടാന്‍ വേണ്ടി മാത്രമാണ് ഇത്തരം ഒരു നീക്കമുണ്ടായതെന്നും, ഇതിനെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കാണേണ്ടതില്ലെന്നും കോളേജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular