മികച്ച നടിക്കുള്ള അവാര്‍ഡ് പാര്‍വതിക്ക് നല്‍കി മമ്മൂട്ടി, കാല്‍തൊട്ട് വണങ്ങി പാര്‍വതി: കൂവി വിളിച്ച കാണികളോട് നിശബ്ദരാകാന്‍ മമ്മൂട്ടി

കൊച്ചി: ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ചടങ്ങില്‍ പാര്‍വതിയുമായുള്ള പിണക്കത്തിന്റെ മഞ്ഞുരുക്കി മമ്മൂട്ടി . ടേക്ക് ഓഫിലെ അഭിനയം കണക്കിലെടുത്ത് മികച്ച നടിയായി തിരഞ്ഞെടുത്തത് പാര്‍വതിയെ ആയിരുന്നു പാര്‍വതിക്ക് അവാര്‍ഡ് നല്‍കാന്‍ വേദിയിലെത്തിയതാവട്ടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.

മമ്മൂട്ടി തന്നെയാണ് പാര്‍വതിയെ വേദിയിലേക്ക് ക്ഷണിച്ചത്. വേദിയിലേക്ക് നടന്നടുത്ത പാര്‍വതിയെ ആരാധകര്‍ കൂകി വിളിച്ചെങ്കിലും അവരോടെല്ലാം നിശബ്ദരാകാന്‍ മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു. വേദിയിലെത്തിയ പാര്‍വതി അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിച്ച് അവാര്‍ഡ് കൈപ്പറ്റി. പിന്നീട് മമ്മൂട്ടി പാര്‍വതിയെ ചേര്‍ത്ത് നിര്‍ത്തി അഭിനന്ദിക്കുകയും ചെയ്തു. ചെയ്തു.കസബ വിവാദത്തോടുകൂടിയാണ് നടി പാര്‍വതിയ്‌ക്കെതിരെ മമ്മൂട്ടി ആരാധകര്‍ രംഗത്തെത്തിയത്. ഏറ്റവുമൊടുവില്‍ മമ്മൂട്ടിയെ പേരെടുത്ത് വിളിച്ചെന്നായിരുന്നു പാര്‍വതിക്കു നേരെയുള്ള ആരോപണം.

Similar Articles

Comments

Advertismentspot_img

Most Popular