നിങ്ങള്‍ക്ക് അവിഹിതം വല്ലതുമുണ്ടോ..? മോഹന്‍ലാലിനോട് ഭാര്യ…! നീരാളിയുടെ ട്രെയിലര്‍ ഇറങ്ങി

സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്.

നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് നാദിയയ്ക്ക്. മോഹന്‍ലാലിന്റെ ഒപ്പം വീണ്ടും അഭിനയിക്കാന്‍ കഴിയുന്നത് അപ്രതീക്ഷിതവും ഏറെ ആഗ്രഹിച്ചിരുന്നതുമാണെന്ന് നാദിയ വെളിപ്പെടുത്തിയിരുന്നു.

ദസ്തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൈ വൈഫ്സ് മര്‍ഡര്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററും കൂടിയായിരുന്ന അജോയ് തന്നെയാണ് ഈ സിനിമയുടെയും എഡിറ്റര്‍. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന നീരാളി മുഴുനീള ആക്ഷനുള്ള ഒരു ത്രില്ലര്‍ ചിത്രമാണ്. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം . മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

Similar Articles

Comments

Advertismentspot_img

Most Popular