ബിജെപിക്കെതിരായ യുദ്ധത്തില്‍ പടനയിച്ചത് ഡി.കെ ശിവകുമാര്‍,കട്ടയ്ക്ക് കൂടെ നിന്ന് കുമാരസ്വാമിയും

ബംഗളൂരു: ആശങ്ക മാത്രമായിരുന്നു കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെ ക്യാംപുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ, ഇത്രയും ദിവസങ്ങള്‍ സഹിച്ചതിനെല്ലാം പതിന്മടങ്ങ് സന്തോഷം അവര്‍ക്കെത്തിയിരിക്കുന്നു. അത് പ്രകടിപ്പിക്കുന്നതായിരുന്നു യെദ്യൂരപ്പ രാജിവച്ചയുടനെയുള്ള കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരുടെ ഭാവവ്യത്യാസം.

ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ഒന്നിച്ച് കൈപിടിച്ച് ഉയര്‍ത്തിക്കാണിച്ചു. മുകളില്‍ ഗ്യാലറിയില്‍ ഇരിക്കുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് വിജയചിഹ്നം കാണിക്കുകയും ചെയ്തു.

SHARE