ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി ജിത്തു ജോസഫ്, ഇമ്രാന്‍ ഹാഷ്മി നായകനാകുന്ന ചിത്രത്തിന് തുടക്കമായി

കൊച്ചി:ആദിക്ക് ശേഷം ഒരു ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുകയാണ് ജിത്തു ജോസഫ് ഇപ്പോള്‍.ജിത്തുവിന്റെ ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്.ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഋഷി കപൂറും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.സെറ്റില്‍ നിന്നുള്ള ചിത്രത്തില്‍ ജിത്തു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ദൃശ്യം സിനിമ കണ്ടാണ് ജിത്തുവിനെ ബോളിവുഡില്‍ സിനിമ ചെയ്യുവാന്‍ വേണ്ടി നിര്‍മാതാക്കള്‍ ക്ഷണിക്കുന്നത്. ഒരു ഹോളിവുഡ് സിനിമയുടെ റീമേക്ക് ആയിരിക്കും ചിത്രമെന്നും ജിത്തു കൂട്ടിച്ചേര്‍ത്തു.സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹമാധ്യത്തിലൂടെ അദ്ദേഹം പങ്കുവച്ചു.
ഒരു ഹോളിവുഡ് ആക്?ഷന്‍ ത്രില്ലറിന്റെ റീമേയ്ക്ക് ആണ് ഈ ചിത്രമെന്നും റിപ്പോര്‍ട്ട് ഉണ്ട്. നേരത്തെ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ ‘പാപനാശ’വുമായി തമിഴിലും ജീത്തു അരങ്ങേറ്റം കുറിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular