യെദ്യൂരപ്പ രാജിവെച്ച് ഇറങ്ങിപ്പോയത് ദേശീയഗാനത്തിനിടെ,മോദി ശ്രമിച്ചത് കുതിരക്കച്ചവടത്തിന്: വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

ദേശീയഗാനത്തിനിടയിലെ യെദ്യൂരപ്പയുടെ ഇറങ്ങിപ്പോക്കിനെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി. ഇതാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നതെന്ന് രാഹുല്‍ഗാന്ധി വിമര്‍ശിച്ചു. അധികാരവും പണവും ഒന്നുമല്ലെന്ന് തെളിഞ്ഞു. ബിജെപിയും ആര്‍എസ്എസ്സും പാഠം പഠിച്ചെന്നും രാഹുല്‍ പറഞ്ഞു.

സുപ്രീംകോടതിയേക്കാള്‍ വലുതല്ല പ്രധാനമന്ത്രി എന്ന് മോദി മനസ്സിലാക്കണം. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന മോദി കുതിരക്കച്ചവടത്തിന് ശ്രമിച്ചു. മോദി എന്നാല്‍ അഴിമതിയാണ്. എംഎല്‍എമാരെ പണംകൊടുത്ത് വാങ്ങാന്‍ ശ്രമിച്ചു. ജനവിധിയെ അട്ടിമറിക്കാനാണ് ബിജെപി കര്‍ണാടകയില്‍ ശ്രമിച്ചതെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു.

SHARE