രജനികാന്തിനൊപ്പം വര്‍ക്കു ചെയ്യുന്ന അതേ സംതൃപ്തിയാണ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുമ്പോള്‍ ലഭിക്കുന്നതെന്ന്

ജന്മംകൊണ്ട് മലയാളിയാണെങ്കിലും സാം സി.എസ് എന്ന സംഗീത സംവിധായകന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് തമിഴിലാണ്. കടലൈ എന്ന ചിത്രത്തിലൂടെയാണ് സാം സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലെ സംഗീതം തന്നെ ശ്രദ്ധിക്കപ്പെട്ടു പിന്നീട് സാം ചെയ്ത ചിത്രങ്ങള്‍ രണ്ടും വിജയ് സേതുപതി നായകനായവ ആയിരുന്നു. പുരിയാത പുതിരും വിക്രം വേദയും.

ആദ്യ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് തന്നെ സാം തമിഴ് സിനിമയിലിലെ തിരക്കുള്ള സംഗീത സംവിധായകനായി. ഇപ്പോള്‍ ഒടിയനിലൂടെ മലയാളത്തിലും സാന്നിധ്യം അറിയിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സാം. ഇടുക്കിയിലെ മൂന്നാറില്‍ ജനിച്ച സാം മോഹന്‍ലാലിനെ നായകനാക്കി വി.എ. ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ഒടിയനിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തെ കുറിച്ചും ലാലേട്ടനെ കുറിച്ചു മനസ്സ് തുറക്കുകയാണ് അദ്ദേഹം ഇപ്പോള്‍.

തമിഴില്‍ രജനികാന്തിനൊപ്പം വര്‍ക്കു ചെയ്യുന്നതിന്റെ അതേ സംതൃപ്തിയും സന്തോഷവുമാണ് തനിക്ക് മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ സിനിമ ചെയ്യുമ്പോള്‍ ലഭിക്കുന്നതെന്ന് സംഗീത സംവിധായകന്‍ സാം സി എസ്. മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനിലെ പശ്ചാത്തലമൊരുക്കിയിരിക്കുന്നത് സാമാണ്.

തനിക്ക് ലഭിച്ച മറ്റ് ചിത്രങ്ങള്‍ ഒഴിവാക്കിയാണ് താന്‍ ഈ ചിത്രത്തില്‍ എത്തിയതെന്നും സാം പറയുകയുണ്ടായി. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒടിയനിലെ സംഗീത സംവിധാനം എം. ജയചന്ദ്രനാണ് ഒരുക്കുന്നത്. ചിത്രത്തിലെ സാം ചെയ്ത ടൈറ്റില്‍ സോങ് ഇതുവരെയും വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

SHARE