കാര്യം പറഞ്ഞാല്‍ മോഡേണ്‍ വസ്ത്രധാരണവും വലിയ ഡയലോഗും; പക്ഷേ ചില കാര്യത്തില്‍ ഒടുക്കത്തെ അന്ധവിശ്വാസവും: നടി സോനം കപൂറിനെ കളിയാക്കി തസ്ലീമ നസ്രിന്‍

കൊച്ചി:വിവാഹ ശേഷം ഭര്‍ത്താവിന്റെ പേര് തന്റെ പേരിനൊപ്പം ചേര്‍ത്ത സോനം കപൂറിനെ വിമര്‍ശിച്ച് എഴുത്തുകാരി തസ്ലീമ നസ്രിന്‍ രംഗത്ത്. ആനന്ദ് അഹൂജയെ വിവാഹം ചെയ്ത ശേഷം സോനം കപൂര്‍ തന്റെ പേര് സോനം കപൂര്‍ അഹൂജ എന്ന് മാറ്റി, എന്നാല്‍ ആനന്ദ് അഹൂജ തന്റെ പേര് ആനന്ദ് അഹൂജ കപൂര്‍ ന്നെ് മാറ്റുമോ എന്ന് തസ്ലീമ തന്റെ ട്വീറ്റില്‍ ചോദിക്കുന്നു. മോഡേണ്‍ വസ്ത്രധാരണവും, ഡയലോഗുമെല്ലാം ഉണ്ടെങ്കിലും സിനിമാ ലോകത്തെ മിക്കവരും മോഡേണ്‍ അല്ലെന്നും അവര്‍ ഇന്നും പാട്രിയാര്‍ക്കിയിലും അന്ധവിശ്വാസങ്ങളിലും വിശ്വസിക്കുന്നുവെന്നും തസ്ലീമ ട്വിറ്ററിലൂടെ തുറന്നടിച്ചു.

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സോനം തന്നെ രംഗത്തെത്തി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സോനം നിലപാട് വ്യക്തമാക്കിയത്. ‘ഞങ്ങള്‍ ഒരുപാടു കാലമായി പ്രണയത്തിലായിരുന്നു. ഏറെ ആലോചിച്ച ശേഷമാണ് ഈ തീരുമാനം എടുത്തത്. ഫെമിനിസം എന്താണെന്ന് അവര്‍ക്ക് അറിയില്ലെങ്കില്‍ നെറ്റില്‍ തിരഞ്ഞ് അവരതിന്റെ അര്‍ഥമെന്തെന്ന് ആദ്യം മനസ്സിലാക്കട്ടെ. പിന്നെ ആനന്ദ് പേര് മാറ്റിയില്ലെന്ന് ഇവര്‍ എങ്ങനെ പറയുന്നു’ എന്ന് സോനം ചോദിച്ചു. ഇതോടെ ആനന്ദിന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചവര്‍ ആനന്ദ് എസ് അഹൂജ എന്ന പുതിയ പേര് കണ്ടു. ഇതോടെ വിമര്‍ശകരുടെ വായടഞ്ഞു.

SHARE