വെസ്റ്റിന്‍ഡീസ് താരം പാടി ലാലേട്ടാ ലാ.. ലാ… ലാ…. കൂടെ എറ്റുപാടാന്‍ സച്ചിന്‍ ബേബിയും ബേസില്‍ തമ്പിയും

കൊച്ചി:മലയാളികളുടെ പ്രിയ താരം മോഹന്‍ലാലാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ എങ്ങും താരം. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ വിസമയം തീര്‍ക്കുന്ന മോഹന്‍ലാല്‍ തന്റെ മുപ്പത്തിയഞ്ച് വര്ഷം നീണ്ട അഭിനയ കാലഘട്ടത്തിനിടയിലും പ്രേക്ഷകര്‍ക്ക് ആവേശമായി മാറുകയാണ്. മോഹന്‍ലാലിനെ കുറിച്ചുള്ള സംഭാഷങ്ങളും അദ്ദേഹത്തിന്റെ പഴയകാല പ്രകടനവും എല്ലാം വച്ചുള്ള രംഗങ്ങള്‍ സിനിമയില്‍ ഇതിനോടകം വന്നു കഴിഞ്ഞു. ഈ വര്‍ഷം പുറത്തിറങ്ങിയ ക്വീന്‍ എന്ന ചിത്രത്തിന്റെ പ്രധാന ശ്രദ്ധാ കാരണവുമായി ചിത്രത്തിലെ ലാലേട്ടന്‍ ഗാനം മാറി. ഗാനം ആലപിച്ച വിനയ് ഫോര്‍ട്ടിന്റെ മകന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നവമാധ്യമങ്ങളില്‍ താരമായിരുന്നു. ഇപ്പോഴിതാ അങ് വെസ്റ്റിന്‍ഡീസില്‍ നിന്നും മോഹന്‍ലാല്‍ ഗാനവുമായി ഒരു ക്രിക്കറ്റ് താരവും എത്തിക്കഴിഞ്ഞു.

SHARE