‘ഹോളിഡേ’ റിസോര്‍ട്ട് മാനേജര്‍മാര്‍ കർണാടക ഗവര്‍ണറെ കണ്ടു, 116 എം.എല്‍.എമാരുണ്ട്, അവകാശവാദമുന്നയിച്ചു’: ട്രോളുമായി പ്രകാശ് രാജ്

ബംഗളുരു: കര്‍ണാടകയില്‍ രാഷ്ട്രീയനാടകത്തെ ട്രോളി നടന്‍ പ്രകാശ് രാജ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത യെഡിയൂരപ്പയ്ക്കു ഗവര്‍ണര്‍ വാജുഭായ് വാല ഭൂരിപക്ഷം തെളിയിക്കാന്‍ 15ദിവസം സമയം നല്‍കിയിരിക്കുകയാണ്. ഈ അവസരത്തില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് പാര്‍ട്ടികള്‍ കുതിരക്കച്ചവടം ഭയന്ന് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്കും മാറ്റി. ഈ സാഹചര്യത്തെയാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ ട്രോളിയത്.

പ്രകാശ് രാജിന്റെ ട്രോള്‍ ഇങ്ങനെ: കര്‍ണാടക ബ്രേക്കിങ് ന്യൂസ്…! ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. 116 എംഎല്‍എമാര്‍ അവരുടെ കൈവശമുണ്ടെന്നതാണു കാരണം… കളി ഇപ്പോള്‍ തുറന്നിരിക്കുകയാണ്. എല്ലാവരും രാഷ്ട്രീയത്തില്‍ ‘റിസോര്‍ട്ട്’ കളിക്കുകയാണ്.

SHARE