അവിടെ സ്റ്റാലിനാണ് നേതാവ്,തമിഴ്ജനതക്കായി രജനീകാന്തിന് ഒന്നും ചെയ്യാനൊകില്ലെന്ന് ശത്രുഘ്നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലേക്കിറങ്ങിയ തമിഴ് സിനിമാതാരങ്ങളായ രജനികാന്തിനും കമല്‍ഹാസനും മുന്നറിയിപ്പുമായി ശത്രുഘനന്‍ സിന്‍ഹ. ഏറെ ആലോചിച്ച ശേഷമായിരിക്കും ഇരുവരും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങിയതെന്നും സിന്‍ഹ പറഞ്ഞു.’ രാഷ്ട്രീയം റോസാപ്പൂ മെത്തയല്ല. തമിഴ്ജനതക്കായി രജനീകാന്തിന് ഒന്നും ചെയ്യാനൊക്കില്ല. അവിടെ സ്റ്റാലിനാണ് നേതാവ്. ‘

തെറ്റിലേക്ക് വീഴുന്നതിന് മുന്‍പ് വലിയ ആലോചനകള്‍ ഇരുവരും നടത്തുമെന്നാണ് തന്റെ പ്രതീക്ഷ. പാര്‍ട്ടിയുടെ നേതൃത്വത്തിലിരിക്കുമ്പോള്‍ രൂക്ഷമായി പ്രതികരിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമെന്നും ഇതെല്ലാം ആലോചിച്ച ശേഷമായിരിക്കും രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാനുള്ള ഇവരുടെ തീരുമാനമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു

കമല്‍ഹാസനും രജനീകാന്തും തന്റെ അടുത്ത സുഹൃത്തുക്കളാണ്.എന്നാല്‍ രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പായി തന്റെ ഉപദേശം നേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഷ്ട്രീയത്തിലെ കെണി മനസ്സിലാക്കണമെന്നും ഇരുവരോടുമായി സിന്‍ഹ പറഞ്ഞു. തന്നെ മോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നറുക്ക് വീണ്ത് സീരിയല്‍ നടിക്കായിരുന്നെന്നും ഇതാണ് രാഷ്ട്രീയമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

SHARE