ബാലപീഡകന്‍ മൊയ്തീന് എട്ടിന്റെ പണികൊടുത്ത് നാട്ടുകാര്‍!!!

മലപ്പുറം: എടപ്പാളില്‍ തീയേറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയ്ക്ക് പണികൊടുത്ത് നാട്ടുകാര്‍. മൊയ്തീന്റെ വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പ് ഇപ്പോള്‍ മൊയ്തീന്‍ പടിയെന്നാണ് അറിയപ്പെടുന്നത്.

കഴിഞ്ഞ ദിവസം വരെയും ചന്തപ്പടിയെന്നായിരുന്നു ഈ സ്റ്റോപ്പിന്റെ പേര്. എന്നാല്‍ ഇപ്പോള്‍ മൊയ്തീന്‍ പടിയെന്ന് വിളിച്ചാണ് കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കുന്നത്. തൃത്താല സ്വദേശിയായ ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറയുന്നത്.

വീടിനു തൊട്ടടുത്തുള്ള സ്റ്റോപ്പിലെത്തിയപ്പോള്‍ മൊയ്തീന്‍ പടി എന്ന് ഉറക്കെ വിളിച്ച് കണ്ടക്ടര്‍ ആളെയിറക്കുന്നു. തൃത്താലക്കാര്‍ മാസ്സ് ആണ് എന്നാണ് ഈ യുവതി പോസ്റ്റിട്ടത്. കേസില്‍ നിന്നെല്ലാം ഊരി മൊയ്തീന്‍ കുട്ടി തിരികെ വന്നാലും ഇടയ്ക്കിടെ ഇത് നാട്ടുകാര്‍ ഓര്‍ത്തിരിക്കാനാണ് സ്റ്റോപ്പിന്റെ പേര് മാറ്റിയിരിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും എന്തുകൊണ്ട് ഇങ്ങനെയൊരു പേരെന്ന ചോദ്യത്തിന് ഉത്തരമായി ബാലപീഡനത്തിന്റെ കഥ സമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കും. ഇയാള്‍ക്കിട്ട് ഇതിലും വലിയ പണി കിട്ടാനുണ്ടോ.

SHARE