ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒളിച്ചോടി!!! വീട്ടില്‍ നിന്ന് കുറച്ച് കാശൊക്കെ അടിച്ചുമാറ്റിയാണ് അന്ന് പോയത്; കുട്ടിക്കാലത്തെ ഒളിച്ചോട്ട അനുഭവം പങ്കുവെച്ച് ലിജോ ജോസ് പെല്ലിശേരി

ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ ഹിറ്റ് സംവിധായകന്മാരുടെ പട്ടികയില്‍ ഇടംനേടിയ വ്യക്തിയാണ് ലിജോ ജോസ് പല്ലിശേരി. അങ്കമാലി ഡയറീസില്‍ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ഇ.മൈ.യൗ എന്ന ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയ്ക്ക് കുട്ടിക്കാലത്തെ രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ലിജോ. സ്‌കൂളില്‍ പഠിക്കുന്ന സമയം കൂട്ടുകാരനൊപ്പം ഒളിച്ചോടിയിട്ടുണ്ടെന്ന് ലിജോ പറഞ്ഞു.

ലിജോയുടെ വാക്കുകള്‍:

നാലാം ക്ലാസ് വരെ ഞാന്‍ ഹോസ്റ്റലിലായിരുന്നു. അപ്പോഴൊക്കെ അച്ഛനും (ജോയ് പെല്ലിശേരി) നാടകത്തിന്റെ തിരക്കിലായിരുന്നു. ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നത് കുറവായിരുന്നു. പിന്നീട് ഞങ്ങള്‍ ഒരു വീട്ടിലേക്ക് മാറി. അന്ന് മുതല്‍ ഞാന്‍ ഡേ സ്‌കോളര്‍ ആയി. അപ്പോഴാണ് അച്ഛനോട് അടുക്കാനുള്ള അവസരം ലഭിച്ചത്.

ഒന്‍പതാം ക്ലാസില്‍ ഞാന്‍ ഒളിച്ചോടിയിട്ടുണ്ട്. അന്ന് എനിക്ക് സ്വാതന്ത്യം ഇല്ലെന്ന് തോന്നിയത് കൊണ്ട് ചെയ്തുപോയി. പിന്നീട് തിരിച്ചുവന്നപ്പോള്‍ വളരെ മനോഹരമായ രംഗമാണ് നടന്നത്. അത് ചെറിയ സംഭാഷണമാണ്. എനിക്ക് പുറത്തുപറയാന്‍ പറ്റില്ല. ആ സീന്‍ ഞാന്‍ ഒരു സിനിമയുടെ ക്ലൈമാക്സ് ആക്കി വച്ചിരിക്കുകയാണ്. പുറത്തുപറഞ്ഞാല്‍ വേറെ ആരെങ്കിലും അടിച്ചുമാറ്റി കൊണ്ടുപോകും.

ഞാനുള്‍പ്പെടെ മൂന്ന് പേരായിരുന്നു പോകാനിരുന്നത്. അവസാന നിമിഷം ഒരാള്‍ പിന്മാറി. പിന്നെ ഞങ്ങള്‍ രണ്ടുപേരും ധൈര്യപൂര്‍വം ഇറങ്ങി. കുറച്ച് കാശൊക്കെ വീട്ടില്‍ നിന്ന് അടിച്ചുമാറ്റിയാണ് പോയത്. തിരുവനന്തപുരത്തേക്കായിരുന്നു യാത്ര. മൂന്ന് നാല് ദിവസം മാത്രമേ പിടിച്ചുനിന്നുള്ളൂ. അപ്പോഴേക്കും വീട്ടില്‍ നിന്നും ആളുകള്‍ ഞങ്ങളെ പൊക്കികൊണ്ടി വന്നു.

Similar Articles

Comments

Advertisment

Most Popular

വീട്ടില്‍ കയറി ബലാത്സംഗം; പ്രതിയെ മുറിയില്‍ പൂട്ടിയിട്ട് പോലീസിനെ വിളിച്ച് എയര്‍ഹോസ്റ്റസ്

ന്യുഡല്‍ഹി: പരിചയത്തിന്റെ പേരില്‍ വീട്ടില്‍ വന്ന് ബലാത്സംഗം ചെയ്ത രാഷ്ട്രീയ പാര്‍ട്ടി പ്രദേശിക നേതാവിനെ മുറിയില്‍ പൂട്ടിയിട്ട് എയര്‍ഹോസ്റ്റസ്. പോലീസിനെ വിളിച്ച എയര്‍ ഹോസ്റ്റസ് പ്രതിയെ കൈമാറി. ഡല്‍ഹിയിലെ മെഹ്‌റൗളി മേഖലയിലാണ് സംഭവം. ഖാന്‍പുര്‍...

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം; പുറത്താക്കണമെന്ന് ബിജെപി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബി.ജെ.പി. നിരോധിതസംഘടനുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍...

ഹര്‍ത്താല്‍: 5.06 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എസ്ആര്‍ടിസി

കൊച്ചി: വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടം 5.06 കോടി രുപയാണെന്ന് കോര്‍പറേഷന്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍...